പണി കൊടുത്ത്​ ​​യങ്​ ബോയ്​സ്; യുനൈറ്റഡ്​ ജഴ്​സിയിൽ റൊണാൾഡോയുടെ ചാമ്പ്യൻസ്​ലീഗ്​ റീഎൻട്രി തോൽവിയോടെ​

ബേൺ (സ്വിറ്റ്​സർലൻഡ്​): സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയെങ്കിലും ചാമ്പ്യൻസ്​ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്​ തോൽവി. ഗ്രൂപ്പ്​ എഫിൽ സ്വിസ്​ ക്ലബായ യങ്​ ബോയ്​സാണ്​ റെഡ്​ ഡെവിൾസിനെ അട്ടിമറിച്ചത്​. ഇഞ്ച്വറി സമയത്ത്​ 2-1നായിരുന്നു യങ്​ ബോയ്​സിന്‍റെ വിജയം.

മത്സരം തുടങ്ങി 13ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോയിലൂടെ യുനൈറ്റഡ്​ മുന്നിലെത്തിയിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതോടെ യുനൈറ്റഡ്​ 10 പേരായി ചുരുങ്ങി.

കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി.  70ാം മിനിറ്റിന്​ ശേഷം യുനൈറ്റഡ് റൊണാൾഡോയെയും ബ്രൂണോയെയും പിൻവലിച്ചു. മാറ്റിചിനെ ഇറക്കി മധ്യനിരയിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരിക ആയിരുന്നു ലക്ഷ്യം. അവസാനം വരെ പ്രതിരോധിച്ച്​ നിന്ന്​ സമനിലയുമായി നാട്ടിലേക്ക്​ മടങ്ങാനായിരുന്നു യുനൈറ്റഡിന്‍റെ പദ്ധതി. എന്നാൽ അവസാന നിമിഷം ലിൻഗാർഡിന്‍റെ അബദ്ധം ഇംഗ്ലീഷുകാർക്ക്​ തോൽവി സമ്മാനിക്കുകയായിരുന്നു. ലിംഗാർഡിന്‍റെ ബാക്ക് പാസ്​ സ്വീകരിച്ച് സെയ്​ബാഷ്യു യങ്​ ബോയ്​സിനെ വിജയത്തിലെത്തിച്ചു.

മത്സരത്തിലൂടെ ചാമ്പ്യൻസ്​ ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. റയൽ മഡ്രിഡിന്‍റെ മുൻതാരം ഐകർ കസിയസിന്‍റെ (177 മത്സരങ്ങൾ) ​റെക്കോഡിനൊപ്പമാണ്​ താരമെത്തിയത്​.


Tags:    
News Summary - Young Boys stuns Manchester United 2-1 in UEFA Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT