ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ സുരക്ഷ പരിശോധന പൂർത്തിയായി

ദോഹ: ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്റ്റേഡിയങ്ങളിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഉദ്ഘാടനമത്സരം നടക്കുന്ന അൽ ബെയ്ത് സ്റ്റേഡിയം, വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം എന്നിവടങ്ങളിൽ കൂട്ടനശീകരണായുധ പ്രതിരോധ വിഭാഗം (സി.ബി.ആർ.എൻ) നേതൃത്വത്തിലാണ് സുരക്ഷ പരിശോധന നടത്തിയത്.

ഫിഫ ലോകകപ്പ് ഖത്തർ സുരക്ഷ സമിതിയുമായും സഖ്യകക്ഷികളുമായും സഹകരിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. സ്റ്റേഡിയങ്ങളിലെ രാസായുധ, റേഡിയോ ആക്ടിവ് വസ്തുക്കൾ സംബന്ധിച്ച പരിശോധനയാണ് സി.ബി.ആർ.എൻ നടത്തിയത്.

Tags:    
News Summary - world cup: Security checks have been completed at the stadiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.