മലപ്പുറം: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ ഫുട്ബാൾ ടൂർണമെന്റ് ശനിയാഴ്ച വൈകീട്ട് ആറുമുതൽ കൂട്ടിലങ്ങാടി ബി സ്ക്വയർ ടറഫ് ഗ്രൗണ്ടിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ട്രോഫി വിതരണം മങ്കട ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കരീം നിർവഹിക്കും. എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സെറ്റ് കോ ജനറൽ കൺവീനർ എം.എ. മുഹമ്മദലി എന്നിവർ സംബന്ധിക്കും.
ലഹരിക്കെതിരെ ഷൂട്ടൗട്ടുമായി പുലാമന്തോൾ സ്കൂൾ
പുലാമന്തോൾ: ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റ്, ജൂനിയർ റെഡ്ക്രോസ്, നാഷനൽ ഗ്രീൻ ക്രോപ്സ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും പതാക സ്ഥാപിച്ചു. വിദ്യാർഥികൾക്കായി പ്രവചന മത്സരവും നടത്തി.
സിൻറിക്കേറ്റ് ഗ്രൂപ് നിർമിച്ച ലോക കപ്പ് മാതൃകയുമായി ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്ത
ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ
ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.എസ്. പ്രസാദ് നിർവഹിച്ചു. ഫുട്ബാൾ ബാലൻസിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ മാസ്റ്റർ അഹമ്മദ് ഷമീന്റെ പ്രകടനം വേറിട്ടതായി. സിൻറിക്കേറ്റ് ഗ്രൂപ് നിർമിച്ച ലോകകപ്പ് മാതൃക പ്രദർശിപ്പിക്കുകയുണ്ടായി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
പി.കെ. പ്രമോദ് സിന്റിക്കേറ്റ്, സ്റ്റാഫ് സെക്രട്ടറി എം. ശശികുമാർ എം.കെ. ജാഫർ, ആഷിക്, നൗഷാദ് എന്നിവർ സംസാരിച്ചു. ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജേതാക്കൾക്ക് സമ്മാനമായി സിന്റിക്കേറ്റ് ഗ്രൂപ് സൗജന്യമായി സിനിമ ടിക്കറ്റുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.