Posted On
date_range Updated On
date_range ലോകകപ്പ്: വിവിധ വ്യോമസേനകളുടെ എയർ ഷോ ഇന്ന്
ദോഹ: ലോകകപ്പിന്റെ സുരക്ഷക്കായെത്തിയ വിവിധ വ്യോമസേനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച ഖത്തറിന്റെ ആകാശത്ത് എയർ ഷോ. ഖത്തർ അമിരി വ്യോമസേന, അൽ സഈം മുഹമ്മദ് ബിൻ അബ്ദുല്ല അൽ അതിയ്യ കോളജ്, 12ാമത് ജോയന്റ് സ്ക്വാഡ്രൺ, സൗദി ഫാൽക്കൻസ് ടീം, ബ്രിട്ടീഷ് എയർഫോഴ്സ് എയ്റോബാറ്റിക് ടീം (റെഡ് ആരോസ്) എന്നിവർ ചേർന്നാണ് ആകാശത്ത് മായക്കാഴ്ചകളുമായി എയർഷോ ഒരുക്കുന്നത്.
ദോഹ കോർണിഷ്, വെസ്റ്റ് ബേ എന്നിവടങ്ങളിൽ ശനിയാഴ്ച ഉച്ച 12.30 മുതലാണ് അഭ്യാസവും വർണക്കാഴ്ചകളും. പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.