വനിത ലോകകപ്പ്: സമനിലയിലേക്ക് തിരിച്ചുവന്ന് അർജന്റീന

ഡുനെഡിൻ (ന്യൂസിലൻഡ്): രണ്ടു ഗോളിന് പിന്നിലായിട്ടും അവസാന 15 മിനിറ്റിൽ ഗംഭീരമായി തിരിച്ചുവന്ന അർജന്റീനക്ക് വനിത ലോകകപ്പ് ഫുട്ബാളിൽ ദക്ഷിണാഫ്രിക്കക്കെതിരെ സമനില. ഗ്രൂപ് ജിയിൽ നടന്ന മത്സരം 2-2ന് സമനിലയായി. 30ാം മിനിറ്റിൽ ലിൻഡ മോത്ഹാലോയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഗോൾ നേടിയത്. 66ാം മിനിറ്റിൽ തെമ്പി ഗാറ്റ്ലാന ലീഡുയർത്തി.

പിന്നീടായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. 74ാം മിനിറ്റിൽ സോഫിയ ബ്രൗൺ അർജന്റീനയുടെ ആദ്യഗോൾ നേടി. അഞ്ചു മിനിറ്റിനുശേഷം റോമിന നുനെസാണ് സമനില പിടിച്ചത്. ഇരുടീമുകൾക്കും രണ്ടു കളികളിൽനിന്ന് ഒരു പോയന്റ് മാത്രമാണുള്ളത്. നോക്കൗട്ടിലെത്താൻ സാധ്യത കുറവാണ്. ജി ഗ്രൂപ്പിൽ ഒരു മത്സരം മാത്രം കളിച്ച സ്വീഡനും ഇറ്റലിക്കും മൂന്നു പോയന്റുണ്ട്.

ഗ്രൂപ് ഡിയിൽ ഇംഗ്ലണ്ട് രണ്ടാം ജയത്തോടെ നോക്കൗട്ടിനരികിലെത്തി. ഡെന്മാർക്കിനെ 1-0ത്തിനാണ് ഇംഗ്ലീഷ് വനിതകൾ കീഴടക്കിയത്. ആറാം മിനിറ്റിൽ ലോറൻ ജെയിംസായിരുന്നു സ്കോറർ. ഇതേ ഗ്രൂപ്പിൽ ചൈന 1-0ത്തിന് ഹെയ്തിയെ തോൽപിച്ചു. 74ാം മിനിറ്റിൽ വാങ് ഷുവാങ് പെനാൽറ്റി കിക്കിലൂടെയാണ് ഗോളടിച്ചത്. 29ാം മിനിറ്റിൽ സാങ് റുയ് ചുവപ്പുകാർഡ് കണ്ടതിനാൽ പിന്നീട് 10 പേരുമായാണ് ചൈന കളിച്ചത്. ജയത്തോടെ ചൈനക്കും ആറു പോയന്റായി.

Tags:    
News Summary - Women's World Cup: Argentina return to draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT