കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ കേരള വിമൻസ് പ്രീമിയർ ലീഗിൽ കേരള യുനൈറ്റഡ് എഫ്.സിയും കടത്തനാട് രാജ ഫുട്ബാൾ അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന് -പി. അഭിജിത്ത്
Posted On
date_range Updated On
date_range വനിത ലീഗ്: കേരള യുനൈറ്റഡിനും ബ്ലാസ്റ്റേഴ്സിനും ജയം
കോഴിക്കോട്/കൊച്ചി: കേരള വനിത ലീഗ് ഫുട്‌ബാളില്‍ കേരള യുനൈറ്റഡ് എഫ്.സിക്കും കേരള ബ്ലാസ്‌റ്റേഴ്‌സിനും ജയം. കേരള യുനൈറ്റഡ് ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് കടത്തനാട് രാജ ഫുട്‌ബാള്‍ അക്കാദമി വടകരയെ പരാജയപ്പെടുത്തിയത്. പത്താം നമ്പര്‍ താരം ബേബി ലാല്‍ച്ചിയാന്‍ഡമി നാലുഗോള്‍ നേടി.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ എസ്.ബി.എഫ്.എ പൂവാറിനെ മറുപടിയില്ലാത്ത പത്ത് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് വനിതകള്‍ തകര്‍ത്തു. ആദ്യകളിയില്‍ എമിറേറ്റ്‌സ് എസ്.സിയെയും ഇതേ സ്കോറിന് തോല്‍പ്പിച്ചിരുന്നു. പൂവാറിനെതിരെ സി.സി വിഷ ഹാട്രിക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.