വനിത ഫുട്ബാൾ: കേരള യുനൈറ്റഡിന് ജയം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള വനിത ഫുട്ബാൾ ലീഗിൽ മലപ്പുറം കേരള യുനൈറ്റഡ് എഫ്.സി ഒന്നിനെതിരെ അഞ്ച് ഗോളിന് തിരുവനന്തപുരം എമിറേറ്റ്സ് സോക്കർ ക്ലബിനെ തകർത്തു.

വിജയികൾക്കുവേണ്ടി ബേബിലാൽ ചന്ദാമി രണ്ട് ഗോൾ നേടി. മർബാറിൻ നോൺഗ്രം, ആൻഡ്രിക, പകരക്കാരിയായി ഇറങ്ങിയ സി.എ. പ്രിസ്റ്റി എന്നിവരാണ് യുനൈറ്റഡ് എഫ്.സിക്കുവേണ്ടി മറ്റ് ഗോളുകൾ നേടിയത്. ബോയ ദസരി അനിതയാണ് എമിറേറ്റ്സിന്‍റെ ഏക ഗോൾ തിരിച്ചടിച്ചത്.

Tags:    
News Summary - Women's Football: Kerala United win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.