പി.എസ്.ജി, നാപോളി, മിലാൻ ടീമുകൾക്ക് ജയം

റോം/മ്യൂണിക്/പാരിസ്: ഇറ്റാലിയൻ സീരി എയിൽ മുൻനിര ടീമുകളായ നാപോളിക്കും മിലാൻ ടീമുകൾക്കും ജയം. ഒന്നാമതുള്ള നാപോളി സ്പെസിയയെയാണ് 1-0ത്തിന് തോൽപിച്ചത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള അത്‍ലാന്റ ക്രെമോനീസിനോട് 1-1ന് സമനില വഴങ്ങി. എ.സി മിലാൻ 2-1ന് സാംപ്ദോറിയയെയും ഇന്റർ മിലാൻ 1-0ത്തിന് ടൊറീനോയെയുമാണ് തോൽപിച്ചത്. ആറു കളികളിൽ നാപോളിക്കും അത്‍ലാന്റക്കും എ.സി മിലാനും 14 പോയന്റ് വീതമാണുള്ളത്.

അതേസമയം, ജർമൻ ബുണ്ടസ് ലീഗയിൽ കരുത്തർക്ക് തിരിച്ചടിയേറ്റു. ബയേൺ മ്യൂണിക് സമനില വഴങ്ങിയപ്പോൾ ബൊറൂസിയ ഡോർട്ട്മുണ്ട് തോറ്റു. സ്റ്റുട്ട്ഗർട്ട് ആണ് ബയേണിനെ 2-2ന് തളച്ചത്. ലൈപ്സിഷിനോടായിരുന്നു ഡോർട്ട്മുണ്ടിന്റെ 3-0 തോൽവി.

ഫ്രഞ്ച് ലീഗ് വണിൽ വമ്പന്മാരായ പി.എസ്.ജിക്ക് ജയം. സൂപ്പർ താരം നെയ്മർ നേടിയ ഗോളിൽ 1-0ത്തിന് ബ്രെസ്റ്റിനെയാണ് തോൽപിച്ചത്. പോയന്റ് പട്ടികയിൽ പി.എസ്.ജിക്കൊപ്പമുള്ള ഒളിമ്പിക് മാഴ്സെയും ജയം നേടി. 2-1ന് ലില്ലെയെയാണ് തോൽപിച്ചത്.

Tags:    
News Summary - Win for PSG, Napoli and Milan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT