മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരുമോ?; സൂചന നൽകി ക്ലബ് വൈസ് പ്രസിഡന്റ്

സൂപ്പർ താരം ലയണൽ മെസ്സിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാൻ അവസരമൊരുങ്ങുന്നു. ക്ലബ് വൈസ് പ്രസിഡന്റ് എഡ്വേർഡ് റോമിയുവാണ് താരത്തിന് ക്ലബിലേക്ക് മടങ്ങിവരാനുള്ള വാതിൽ തുറന്നത്. ഇത് സാമ്പത്തികമായി ലാഭകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൽ മാറ്റി ഡി കാറ്റലോണിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സിയെ ബാഴ്സ ജഴ്സിയിൽ കാണാമെന്ന പ്രതീക്ഷ അദ്ദേഹം നൽകിയത്.

സീസൺ അവസാനത്തിൽ പാരിസ് സെന്റ് ജെർമനുമായുള്ള കരാർ അവസാനിച്ചാൽ അർജന്റീന താരത്തിന് ബാഴ്സയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതിനെക്കുറിച്ച് മാസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ട്.

"അവൻ മടങ്ങുകയാണെങ്കിൽ, സൗജന്യമായി വരും. അതിനാൽ അത് തീർച്ചയായും ലാഭകരമായിരിക്കും. എന്തായാലും, ഇത് ഒരു സാങ്കേതികവും കളിക്കാരന്റെ തീരുമാനവുമാണ്. സാമ്പത്തികമായി ബാഴ്‌സലോണ ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഞങ്ങൾ ഘടന പൂർണമായും മാറ്റി. ഉയർന്ന ശമ്പളവും ഉയർന്ന ശരാശരി പ്രായവുമുള്ള കളിക്കാരുടെ വലിയ സ്ക്വാഡിൽനിന്ന്, ഞങ്ങളുടെ ഘടനയുമായി പൊരുത്തപ്പെടുന്ന കളിക്കാരിലേക്ക് മാറി. അത് തീർച്ചയായും പ്രധാനമാണ്. ഞങ്ങൾ ബാഴ്‌സലോണയെ രക്ഷിച്ചു. എന്നാൽ, സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല. വളരെയധികം ചെലവ് ചുരുക്കലും കഠിനമായ നിയന്ത്രണവും ആവശ്യമാണ്. ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. അടുത്ത അഞ്ച് വർഷത്തിൽ ബാഴ്‌സലോണ കുഴപ്പമില്ലാത്ത സ്ഥിതിയിലായിരിക്കും. 2024/25ൽ അർഹതപ്പെട്ട നിലയിലെത്തും", റോമിയു പറഞ്ഞു.

Tags:    
News Summary - Will Messi return to Barca?; The Club Vice President gave the hint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT