അണ്ടർ 17 വനിത ലോകകപ്പ് ഇന്ത്യയിൽ തന്നെ

അണ്ടർ 17 വനിത ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് നേരത്തെ ഫിഫ വിലക്കേർപ്പെടുത്തിയിരുന്നതിനാൽ ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകുമെന്ന ആശങ്കയുയർന്നിരുന്നു. ഫിഫ വിലക്ക് നീക്കിയതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്.

ഒക്ടോബർ 11 മുതൽ 30 വരെ മൂന്ന് വേദികളിലായാണ് ലോകകപ്പ് നടക്കുക. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം, ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീൽ സ്‌റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങൾ. ഇന്ത്യ ഉൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടുക. എ ഗ്രൂപ്പിൽ ഇന്ത്യ കരുത്തരായ യു.എസ്.എ, ബ്രസീൽ എന്നിവർക്കൊപ്പമാണ്. മൊറോക്കോയാണ് മറ്റൊരു ടീം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഭുവനേശ്വറിലെ കലിംഗ സ്റ്റേ‍ഡിയത്തിലാണ്.

ഒക്ടോബർ 11ന് യു.എസ്.എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് മൊറോക്കോ, 17ന് ബ്രസീൽ എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ. ആദ്യമായാണ് ഇന്ത്യ അണ്ടർ 17 ലോകകപ്പ് കളിക്കുന്നത്. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയത്.

ഗ്രൂപ്പുകളും ടീമുകളും:

എ: ഇന്ത്യ, യു.എസ്.എ, മൊറോക്കൊ, ബ്രസീൽ.

ബി: ജർമനി, നൈജീരിയ, ചിലി, ന്യൂസിലൻഡ്

സി: സ്പെയിൻ, കൊളംബിയ, മെക്സിക്കോ, ചൈന

ഡി: ജപ്പാൻ, താൻസാനിയ, കാനഡ, ഫ്രാൻസ്

Tags:    
News Summary - Under-17 Women's World Cup in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.