അണ്ടർ 20 ലോകകപ്പ്: നൈജീരിയയെ തോൽപിച്ച് ബ്രസീലും പ്രീ ക്വാർട്ടറിൽ

ബ്വേനസ് ഐറിസ്: അണ്ടർ 20 ഫുട്ബാൾ ലോകകപ്പിൽ ഗ്രൂപ് ഡിയിൽനിന്ന് മൂന്ന് ടീമുകൾ പ്രീ ക്വാർട്ടറിൽ കടന്നു. ബ്രസീലും ഇറ്റലിയും നൈജീരിയയുമാണ് ആറുവീതം പോയന്റുമായി മുന്നേറിയത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ബ്രസീൽ 2-0ത്തിന് നൈജീരിയയെയും ഇറ്റലി 3-0ത്തിന് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെയും തോൽപിച്ചു. പോയന്റൊന്നുമില്ലാതെ ഡൊമിനിക്കൻ റിപ്പബ്ലിക് പുറത്തായി. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലെത്തുക.

ഗ്രൂപ് സിയിൽനിന്ന് കൊളംബിയക്ക് പിന്നാലെ ഇസ്രായേലും കടന്നു. ജപ്പാനെ 2-1ന് വീഴ്ത്തിയ ഇവർക്ക് നാല് പോയന്റാണുള്ളത്. മൂന്ന് പോയന്റുമായി മൂന്നാമതുള്ള ജപ്പാന്റെ വിധി മറ്റു ഗ്രൂപ്പുകളിൽ ബാക്കിയുള്ള മത്സരങ്ങളെ അപേക്ഷിച്ചിരിക്കും. കൊളംബിയ അവസാന കളിയിൽ സെനഗാളുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. ‘സി’യിൽ രണ്ട് പോയന്റ് മാത്രമുള്ള സെനഗാളും പുറത്തായിട്ടുണ്ട്.

Tags:    
News Summary - U-20 World Cup: Brazil beat Nigeria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT