ത്രില്ലർ പോരിൽ ജയം പിടിച്ച് ചെൽസി; ആഴ്സനലിന് സമനില

ലണ്ടൻ: തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി മുന്നേറ്റം തുടരുന്നു. രണ്ടുഗോളിന് പിറകെ നിന്ന ശേഷം ആവേശ പോരിൽ ടോട്ടൻഹാമിനെ 4-3 ന് തകർത്തു.

അഞ്ചാം മിനിറ്റിൽ ഡൊമിനിക് സലൻകിയുടെ ഗോളിലൂടെ ചെൽസിയെ ഞെട്ടിച്ചാണ് ടോട്ടൻഹാം തുടങ്ങിയത്. 11ാം മിനിറ്റിൽ ഡെജൻ കുലുസെസ്കിയിലൂടെ ലീഡ് ഇരട്ടിയാക്കിയതോടെ ചെൽസി തുടക്കത്തിലേ പ്രതിരോധത്തിലായി. എന്നാൽ, 17ാം മിനിറ്റിൽ ജേഡൻ സാഞ്ചോയുടെ ഗോളിലൂടെ ആദ്യ മറുപടി ചെൽസി നൽകി (2-1).

രണ്ടാം പകുതിയിലാണ് ചെൽസിയുടെ സമനിലഗോളെത്തുന്നത്. 61ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോൾ പാൽമർ ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ തുല്യമായി(2-2). 73ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചെൽസിയെ മുന്നിലെത്തിച്ചു(3-2). 84 ാം മിനിറ്റിൽ രണ്ടാമതും പെനാൽറ്റി ഗോളാക്കി കോൾ പാൽമർ ലീഡ് ഇരട്ടിയാക്കി (4-2).

അന്തിമ വിസിലിന് തൊട്ടുമുൻപ് സൺ ഹ്യൂം മിന്നിലൂടെ മൂന്നാമത്തെ ഗോൾ നേടിയെങ്കിലും ജയം ചെൽസിക്കൊപ്പമായിരുന്നു. ജയത്തോടെ പ്രീമിയർ ലീഗ് പട്ടികയിൽ 31 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.   


മറ്റൊരു മത്സരത്തിൽ ആഴ്സനൽ ഫുൾഹാമിനോട് 1-1 ന് സമനില വഴങ്ങി. ഫുൾഹാമിനായി റൗൾ ജിമിനസും ആഴ്സനലിനായി വില്യം സാലിബയുമാണ് ഗോൾ നേടിയത്. സമനില വഴങ്ങിയതോടെ 29 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 35 പോയിന്റുമായി ലിവർപൂളാണ് പട്ടികയിൽ ഒന്നാമത്.

Tags:    
News Summary - Tottenham Hotspur 3-4 Chelsea, Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.