ചാ​വി ഹെ​ർ​ണാ​ണ്ട​സ്

ഖത്തർ തയാറെടുക്കുന്നത് ചരിത്ര ലോകകപ്പിനെന്ന് സ്പാനിഷ് ഇതിഹാസം

ദോഹ: രാജ്യത്തിന്റെ ഫുട്ബാൾ മുഹബ്ബത്തിനെ ഏറെ അറിയുന്ന താരമാണ് സ്പാനിഷ് ഇതിഹാസം ചാവി ഹെർണാണ്ടസ്. കളിക്കാരനും പരിശീലകനുമായി ഈ മണ്ണിൽ പന്തു തട്ടിയ സൂപ്പർതാരം വിശ്വമേളക്ക് 10 ദിനം മുമ്പ് ദേശീയ ടീമിനും സംഘാടകർക്കും അനുഗ്രഹാശിസ്സുകൾ നേർന്നു. ഖത്തർ ലോകകപ്പ് ചരിത്രത്തിലിടം നേടുമെന്നും മികച്ച ലോകകപ്പിനായിരിക്കും ഫുട്ബാൾ ലോകം സാക്ഷ്യം വഹിക്കുകയെന്നും സ്പാനിഷ് ഇതിഹാസം കൂട്ടിച്ചേർത്തു.

ബാഴ്സലോണയിൽ 17 വർഷത്തെ കിരീടം നിറഞ്ഞ കരിയറിനുശേഷം 2015ൽ അൽ സദ്ദിൽ കളിക്കാരനായും പിന്നീട് പരിശീലകനായും സേവനമനുഷ്ഠിച്ച സാവിക്ക് ഖത്തർ ഉപദ്വീപുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്.'ഖത്തറിലെ എന്റെ വീട്ടിലാണെന്ന് തോന്നുകയാണ് ഇപ്പോൾ. ആറ് വർഷം ഞാനവിടെ ഉണ്ടായിരുന്നു. നിരവധിയാളുകളെ അടുത്തറിയാം. രാജ്യത്തിനും ഫുട്ബാൾ ലോകത്തിനും ഇതൊരു ചരിത്രപരമായ ലോകകപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -ചാവി പറഞ്ഞു.

ലോകകപ്പിനുവേണ്ടി ക്ലബ് ഫുട്ബാൾ മത്സരങ്ങൾ ഇടവേളക്ക് പിരിയുമ്പോൾ, സ്പെയിനിന്റെ ലോകകപ്പ് മത്സരം കാണാനായി എത്തുമെന്നും താരം പറയുന്നു. ഒപ്പം, തനിക്കു കീഴിൽ വളർന്ന ഖത്തർ ദേശീയ ടീം അംഗങ്ങളുടെ മത്സര വേദിയിൽ ഉണ്ടാവുമെന്നും ചാവി വ്യക്തമാക്കി. പരിശീലകനെന്ന നിലയിൽ അൽ സദ്ദ് ക്ലബ്ബിന് ഏഴ് കിരീടങ്ങൾ സമ്മാനിച്ച ചാവി 2021ലാണ് മൂന്ന് വർഷത്തെ കരാർ കാലയളവിൽ ബാഴ്സ പരിശീലകനായത്.

Tags:    
News Summary - The Spanish legend says that Qatar is preparing for the historic World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.