അച്ഛൻ, അമ്മ, മൂന്ന്​ മക്കൾ.. ഹസാർഡ്​ കുടുംബത്തിലെ എല്ലാവരും ഫുട്​ബാൾ താരങ്ങൾ

ബ്രസൽസ്​: പോർച്ചുഗലിനെതിരായ മത്സരത്തിൽ ബെൽജിയത്തിനായി പടനയിച്ചത്​ രണ്ട്​ ഹസാർഡുമാരായിരുന്നു. ലോക ഫുട്​ബാളിലെത്തന്നെ അതികായരിലൊരാളായ ഏദൻ ഹസാർഡും സഹോദരൻ തോർഗൻ ഹസാർഡും. തോർഗ​െൻറ വെടിച്ചില്ല്​ പോലെ പാഞ്ഞ ഒന്നാംതരം ലോങ്​ റേഞ്ചറിൽ നിന്നുമായിരുന്നു ബെൽജിയത്തി​െൻറ ഏക ഗോൾ വിജയം.


നിലവിൽ ഏദൻ റയൽ മാഡ്രിഡിനായി പന്തുതട്ടു​േമ്പാൾ തോർഗൻ ഡോർട്ട്​മുണ്ടിനായാണ്​ പന്തുതട്ടുന്നത്​. ഇവർ മാത്രമല്ല, ഹസാർഡ്​ കുടുംബം അടിമുടി ഫുട്​ബാളിനായി ജനിച്ചവരാണ്​. ഇളയ സഹോദരൻ കിലിയൻ ഹസാർഡും താരം തന്നെ്​. നിലവിൽ ബെൽജിയം ക്ലബ്​ സെർകിൽ ബ്രൂഗിനായാണ്​ കിലിയൻ പന്തുതട്ടുന്നത്​. ഏദന്​ 30ഉം തോർഗന്​ 28ഉം കിലിയന്​ 25മാണ്​ പ്രായം. മൂവരും ഇംഗ്ലീഷ്​ വമ്പൻമാരായ ചെൽസിയുമായി കരാർ ഒപ്പിട്ടുവെന്നതും കൗതുകകരമാണ്.​ ഏദൻ ചെൽസിക്കായി 245കളികളിൽ കളത്തിലിറങ്ങിയപ്പോൾ തോർഗനും കിലിയനും കരാർ ഒപ്പി​ട്ടെങ്കിലും കളത്തിലിറങ്ങാനായിരുന്നില്ല.


ഇവരുടെ പിതാവ്​ തിയറി ഹസാർഡ്​ ഫുട്​ബാൾ താരമായിരുന്നു. ഡിഫൻസീവ്​ മിഡ്​ഫീൽഡറായിരുന്ന താരം ബെൽജിയത്തിലെ രണ്ടാം നിര ലീഗിൽ ഏറെക്കാലം പന്തുതട്ടിയിട്ടുണ്ട്​.മാതാവ്​ കാരിൻ ആക​ട്ടെ, ബെൽജിയത്തിലെ ഒന്നാംനിര വനിത ലീഗിലെ മുന്നേറ്റ നിര താരമായിരുന്നു. ഏദനെ മൂന്നുമാസം ഗർഭം ധരിച്ചിരിക്കവേയാണ്​ കാരിൻ ഫുട്​ബാൾ മതിയാക്കിയത്​. തിയറിയും കാരിനും കായിക അധ്യാപകരായും ജോലി നോക്കിയിരുന്നു. 

Tags:    
News Summary - The Hazards, the most footballing family on the planet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT