Posted On
date_range Updated On
date_range സൂപ്പർകപ്പ്; ഗോകുലത്തിന് ജയിക്കണം
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്.സിക്ക് ചൊവ്വാഴ്ച ചെന്നൈയിൻ എഫ്.സിക്കെതിരെ ജീവന്മരണ പോരാട്ടം. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് അവസാന നിമിഷം തോൽവി വഴങ്ങിയ മലബാറിയൻസിന് ഇന്ന് ജയം അനിവാര്യമാണ്. പോയന്റൊന്നുമില്ലാതെ ഗ്രൂപ് സിയിൽ നാലാം സ്ഥാനത്താണ് ഗോകുലം.
ഗ്രൂപ്പിൽനിന്ന് ഒരു ടീമിന് മാത്രമാണ് നോക്കൗട്ട് പ്രവേശനം എന്നിരിക്കെ സമനിലപോലും പുറത്തേക്കുള്ള വാതിലിലെത്തിക്കും. ഉച്ചക്ക് രണ്ടിനാണ് ഗോകുലം-ചെന്നൈയിൻ മത്സരം. രാത്രി 7.30ന് മുംബൈയും പഞ്ചാബും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.