ലണ്ടൻ: 10 വേദികളിലായി 20 ടീമുകൾ മുഖാമുഖം നിൽക്കുന്ന അവസാന നാളിലെ പോരാട്ടച്ചൂടിൽ പ്രിമിയർ ലീഗ്. ആദ്യ അഞ്ചിലെ ടീമുകൾ ആരെന്നതടക്കം തീരുമാകാനുള്ളതിനാൽ ഒരേ സമയമാകും മത്സരം. നിരവധി ടീമുകൾക്ക് ഇന്നത്തെ കളി അതിനിർണായകമാണ്. നാലു കളികൾ ബാക്കിനിൽക്കെ ലിവർപൂൾ കിരീടമുറപ്പിക്കുകയും സതാംപ്ടൺ, ലെസ്റ്റർ സിറ്റി, ഇപ്സ്വിച്ച് ടൗൺ എന്നിവ തരംതാഴ്ത്തപ്പെടുകയും ചെയ്തതൊഴികെ പലതും തീരുമാനമാകാനുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ചെമ്പടക്കൊപ്പം ഗണ്ണേഴ്സും ഇടമുറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മൂന്ന് സ്ഥാനങ്ങൾ ഇന്ന് തീരുമാനമാകും. സിറ്റിക്ക് ഒറ്റ പോയിന്റ് ലഭിച്ചാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറക്കുമെങ്കിൽ ജയിച്ചാൽ മൂന്നാമന്മാരുമാകും. ന്യുകാസിലിന്റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.