മലപ്പുറം: ജില്ലയിലെ 55 ഫുട്ബാൾ അക്കാദമികളുടെ സംയുക്ത സംഘടനയായ അസോസിയേഷൻ ഫോർ ഫുട്ബാൾ ഡെവലപ്മെന്റ് മലപ്പുറം (എ.എഫ്.ഡി.എം) നടത്തുന്ന സൂപ്പർ ലീഗ് സീസൺ നാലിലെ മത്സരങ്ങൾ നവംബർ 20 മുതൽ ആരംഭിക്കും.
വിവിധ അക്കാദമികളെ ഉൾപ്പെടുത്തിയാണ് മത്സരം. അരീക്കോട്, മഞ്ചേരി, കോട്ടക്കൽ, വണ്ടൂർ എന്നീ സോണുകളിലായി 40 ടീമുകൾ പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടും. അണ്ടർ 14, 16, 18, 21 എന്നിങ്ങനെ നാല് കാറ്റഗറികളിലായി നാലായിരത്തോളം കുട്ടികൾ കളിക്കും. പ്രാഥമിക റൗണ്ടിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലാണ് സെമിഫൈനൽ മുതലുള്ള മത്സരങ്ങൾ. 2023 ഫെബ്രുവരി 26നാണ് ഫൈനൽ. ഇതോടൊപ്പം ബേബി ലീഗിന്റെ ഫൈനലും നടക്കും. എ.എഫ്.ഡി.എം സെക്രട്ടറി റഷീദ് കൊണ്ടോട്ടി, ജോയന്റ് സെക്രട്ടറി സമീർ എടക്കര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.