Posted On
date_range Updated On
date_range സൂപ്പർ കപ്പ്; ഗോകുലം ഇന്ന് പഞ്ചാബ് എഫ്.സിയെ നേരിടും
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് പ്രാഥമിക റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഗോകുലം ഇന്ന് പഞ്ചാബ് എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഗോകുലത്തിന് ഇന്ന് ജയത്തോടെ ഗ്രൂപ്പിൽ നില മെച്ചപ്പെടുത്തലാകും ലക്ഷ്യം. ഇന്ന് നടക്കുന്ന മുംബൈ സിറ്റി-ചെന്നൈയിൻ എഫ്.സി മത്സര വിജയിയായിരിക്കും സെമിയിൽ പ്രവേശിക്കുക. മുംബൈ, ചെന്നൈ ടീമുകളോടാണ് നേരത്തെ ടീം തോൽവി സമ്മതിച്ചത്. ഉച്ച രണ്ടു മണിക്ക് കലിംഗ സ്റ്റേഡിയത്തിൽ തുടക്കമാകുന്ന മത്സരം ജിയോ സിനിമ ആപ്പിൽ തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.