സുനിൽ ഛേത്രി, ലയണൽ മെസ്സി

മെസ്സിയെ പിറകിലാക്കി ഛേത്രി; ടോപ്​ 10ൽ എത്താൻ ഒരുഗോൾ കൂടി

ദോഹ: അന്താരാഷ്​​ട്ര ഫുട്​ബാളിൽ സജീവമായ താരങ്ങളുടെ പട്ടികയിൽ അർജന്‍റീന നായകൻ ലയണൽ മെസ്സിയെ പിന്നിലാക്കി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി.

ബംഗ്ലാദേശിനെതിരെ ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടത്തിൽ നേടിയ ഇരട്ട ഗോളുകളാണ്​ സാക്ഷാൽ ലയണൽ മെസ്സിയെ പിന്നിലാക്കാൻ ഛേത്രിയെ സഹായിച്ചത്​. പോർചുഗൽ സൂപ്പർ താരം ​ക്രിസ്​റ്റ്യാനോ റൊണാൾഡോയാണ് (103)​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​. 74 ഗോളുകളുമായി ഛേത്രി രണ്ടാമത്​ നിൽക്കു​േമ്പാൾ 73 ഗോളുകളുമായി യു.എ.ഇയുടെ അലി മബ്​കൂത്താണ്​ മൂന്നാമത്​. 72 അന്താരാഷ്​ട്ര ഗോളുകളുമായി മെസ്സി നാലാമതാണ്​.

കഴിഞ്ഞ വ്യാഴാഴ്ച ചിലെക്കെതിരെയായിരുന്നു മെസ്സിയുടെ 72ാം ഗോൾ. കഴിഞ്ഞ ആഴ്ച മലേഷ്യക്കെതിരെ നടന്ന മത്സരത്തിലാണ്​ അലി തന്‍റെ ഗോൾ സമ്പാദ്യം ഉയർത്തിയത്​. തിങ്കളാഴ്ച ജാസിം ബിൻ ഹമദ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ 79ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമായിരുന്നു ഛേത്രിയുടെ തകർപ്പൻ ഗോളുകൾ.

ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്​ട്ര ഗോൾവേട്ടക്കാരുടെ ആദ്യ 10 പേരുടെ പട്ടികയിൽ ഇടം നേടാൻ ഛേത്രിക്ക്​ ഇനി ഒരു ഗോൾ കൂടി മതി. 75 ഗോളുകൾ വീതമുള്ള ഹംഗറിയുടെ സാൻഡോർ കോസിസ്​, ജപ്പാന്‍റെ കുനിഷിഗെ കമമോ​ട്ടോ, കുവൈത്തിന്‍റെ ബഷർ അബ്​ദുല്ല എന്നിവർക്ക്​ തൊട്ടുപിന്നിലാണ്​ 36 കാരന്‍റെ സ്​ഥാനം. 109 ഗോളുകളുള്ള ഇറാൻ ഇതിഹാസ താരം അലി ദായിയാണ്​ ഒന്നാം സ്​ഥാനത്ത്​. ഇനി​ വെറും നാല്​ ഗോളുകൾ കൂടി നേടിയാൽ ഛേത്രിക്ക്​ പട്ടികയിൽ ഏഴാം സ്​ഥാനത്തുള്ള ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടക്കാനാകും.

ലോകകപ്പിന്​ യോഗ്യത നേടാനായില്ലെങ്കിലും ഇന്ത്യക്ക്​ അഭിമാനിക്കാവുന്ന വിജയമാണ്​ ഛേത്രിയും കുട്ടരും നൽകിയത്​. 20 വർഷത്തിന്​ ശേഷമാണ്​ വിദേശ മണ്ണിൽ ഇന്ത്യ ലോകകപ്പ്​ യോഗ്യത മത്സരം വിജയിച്ചത്​. വിജയത്തോടെ ഏഴ്​ മത്സരങ്ങളിൽ നിന്ന്​ ആറ്​ പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പ്​ 'ഇ'യിൽ മൂന്നാം സ്​ഥാനത്തേക്കുയർന്നു.

ജൂൺ 15ന്​ നടക്കുന്ന അടുത്ത മത്സരത്തിൽ അഫ്​ഗാനിസ്​ഥാനാണ്​ ഇന്ത്യയുടെ എതിരാളി. ലോകകപ്പ്​ യോഗ്യത നഷ്​ടമായ ഇന്ത്യ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ​ഇടം നേടാനു​ള്ള ശ്രമത്തിലാണ്​.

Tags:    
News Summary - Sunil Chhetri surpass lionel Messi One Goal Away From All Time Top 10 list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT