സി.​ബി.​ആ​ർ.​എ​ൻ നേ​തൃ​ത്വ​ത്തി​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

പന്തുരുളാൻ സ്റ്റേഡിയങ്ങൾ സുരക്ഷിതം

ദോഹ: മധ്യപൂർവേഷ്യ വേദിയാകുന്ന പ്രഥമ ഫിഫ ലോകകപ്പിന് ഖത്തറിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ടൂർണമെന്റിന്റെയും ചാമ്പ്യൻഷിപ്പിന്റെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിെൻറ ഭാഗമായി സ്റ്റേഡിയങ്ങളിലെ പരിശോധന ഊർജിതമാക്കി സുരക്ഷ വിഭാഗം. സ്റ്റേഡിയങ്ങളിൽ രാസായുധ, റേഡിയോ ആക്ടിവ് വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ടൂർണമെൻറ് സ്റ്റേഡിയങ്ങളിൽ കൂട്ടനശീകരണായുധ പ്രതിരോധ വിഭാഗമാണ്(സി.ബി.ആർ.എൻ) പരിശോധനക്ക് നേതൃത്വം നൽകുന്നത്.

സുരക്ഷിത ലോകകപ്പിനായുള്ള പ്രതിരോധ മന്ത്രാലയത്തിെൻറ തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശോധന. സ്റ്റേഡിയങ്ങൾ രാസായുധങ്ങളിൽ നിന്നും മുക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള സംവിധാനങ്ങളാണ് പരിശോധനകൾക്കായി ഉപയോഗിക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തർ 2022 സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപറേഷൻ സമിതിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഡിയങ്ങളിലെ പരിശോധന ഇതിനകം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.  

Tags:    
News Summary - Stadiums are safe for the world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT