Posted On
date_range Updated On
date_range കോച്ച് സ്കലോണിക്ക് 100ാം അങ്കം
മയാമി: അർജന്റീനയുടെ ലോകചാമ്പ്യൻ പരിശീലകൻ ലയണൽ സ്കലോണിക്ക് സെഞ്ച്വറി പോരാട്ടം. നോക്കൗട്ടിൽ അർജന്റീന കേപ് വെർഡെയെ നേരിടാനിറങ്ങുമ്പോൾ ആൽബിസെലസ്തെയുടെ അമരക്കാരന് നൂറാം മത്സരമാണിത്. 2018 സെപ്റ്റംബറിൽ ഗ്വാട്ടമാലെക്കെതിരായ സൗഹൃദ മത്സരത്തോടെയായിരുന്നു മുൻ താരമായ സ്കലോണിയുടെ അരങ്ങേറ്റം. റഷ്യ ലോകകപ്പിനു പിന്നാലെ ജോർജ് സാംപോളിക്ക് പകരക്കാരനായെത്തിയ സ്കലോണിക്കു കീഴിൽ ടീമിന്റെ ഉയിർത്തെഴുന്നേൽപിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2021, 2024 കോപ അമേരിക്ക കിരീടങ്ങൾ, 36 വർഷത്തിനു ശേഷം ഫിഫ ലോകകപ്പ് കിരീടം, 2022 ഫൈനലിസിമ കിരീടം അങ്ങനെ തുടരുന്നു നേട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.