ഫാ​ൻ ഫെ​സ്റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ, ക​ളി നേ​രി​ട്ടു​കാ​ണു​ന്ന പ്ര​തീ​തി

അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ശ​സ്ത​മാ​യ സ്റ്റേ​ഡി​യ​മാ​ണ് സ്‌​പോ​ർ​ട്‌​സ് ഇ​ല്ല​സ്‌​ട്രേ​റ്റ​ഡ് സ്റ്റേ​ഡി​യം. മു​മ്പ് ഇ​ത് റെ​ഡ് ബു​ൾ അ​രീ​ന എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ സ്റ്റേ​ഡി​യം ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക ഫാ​ൻ ഫെ​സ്റ്റ് ന​ട​ക്കു​ന്ന വേ​ദി​യാ​ണ്. എ​ന്റെ ഓ​ർ​മ​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് ത​വ​ണ​യും ഒ​രു ലോ​ക​ക​പ്പ് വേ​ദി​യു​ടെ​യും അ​നു​ബ​ന്ധ​മാ​യു​ള്ള ഫാ​ൻ ഫെ​സ്റ്റ് വേ​ദി ഇ​ത്ത​ര​ത്തി​ലു​ള്ള വ​ലി​യ സ്റ്റേ​ഡി​യ​മാ​യി​രു​ന്നി​ല്ല. പ​ക​രം തു​റ​ന്ന മൈ​താ​ന​ങ്ങ​ളോ ബീ​ച്ചു​ക​ളോ ആ​യി​രു​ന്നു. ഖ​ത്ത​റി​ൽ അ​ത് വ​ലി‍യൊ​രു പാ​ർ​ക്കാ​യി​രു​ന്നു.

അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ഇ​തൊ​രു സോ​ക്ക​ർ സ്റ്റേ​ഡി​യ​മാ​ണ്. ഇ​വി​ടെ ഫു​ട്ബാ​ൾ എ​ന്ന് പൊ​തു​വേ പ​റ​യാ​റി​ല്ല. എ​ല്ലാം സോ​ക്ക​ർ മ​യം. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ലീ​ഗാ​യ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ലെ ന്യൂ​യോ​ർ​ക് റെ​ഡ് ബു​ൾ​സ് ടീ​മി​ന്റെ​യും വ​നി​താ ലീ​ഗാ​യ എ​ൻ.​ഡ​ബ്ല്യു.​എ​സ്.​എ​ല്ലി​ലെ ഗോ​തം എ​ഫ്.​സി ടീ​മി​ന്റെ​യും ഹോം ​ഗ്രൗ​ണ്ടാ​ണി​ത്. ന്യൂ​ജ​ഴ്‌​സി​യി​ലെ ഹാ​രി​സ​ൺ എ​ന്ന സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യം. ഏ​ക​ദേ​ശം 25,000 കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള അ​മേ​രി​ക്ക​യി​ലെ വ​ലി​യ സോ​ക്ക​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ഇ​വി​ട​ത്തെ ​പ്ര​ത്യേ​ക​ത, കാ​ണി​ക​ൾ​ക്ക് വ​ള​രെ അ​ടു​ത്തു​നി​ന്ന് ക​ളി കാ​ണാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്റെ ഗാ​ല​റി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ്. മു​ൻ​നി​ര​യി​ലു​ള്ള സീ​റ്റു​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് വെ​റും 21 അ​ടി മാ​ത്രം ദൂ​ര​മേ​യു​ള്ളൂ. കൂ​ടാ​തെ, മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ നി​ന്നും കാ​ണി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മു​ക​ളി​ൽ ഒ​രു സു​താ​ര്യ​മാ​യ മേ​ൽ​ക്കൂ​ര​യു​മു​ണ്ട്.

​ 2010 മാ​ർ​ച്ചി​ലാ​ണ് ഈ ​സ്റ്റേ​ഡി​യം തു​റ​ന്ന​ത്. പ്ര​ശ​സ്ത​മാ​യ സ്പോ​ർ​ട്സ് മാ​ധ്യ​മ​മാ​യ ‘Sports Illustrated’ ഇ​തി​ന്റെ ടി​ക്ക​റ്റി​ങ് പ​ങ്കാ​ളി​ക​ളാ​യ​തോ​ടെ​യാ​ണ് പു​തി​യ പേ​ര് ല​ഭി​ച്ച​ത്. ​അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കും പ്ര​മു​ഖ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കും സ്റ്റേ​ഡി​യം വേ​ദി​യാ​കാ​റു​ണ്ട്. വ​ലി​യ വി​ല​യു​ള്ള ടി​ക്ക​റ്റെ​ടു​ത്ത് അ​ടു​ത്തു​ള്ള ന്യൂ​ജ​ഴ്‌​സി മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കാ​ത്ത ആ​യി​ര​ങ്ങ​ൾ​ക്ക് ഒ​രു വ​ലി​യ ക​ളി​യു​ടെ എ​ല്ലാ പ്ര​ത്യേ​ക​ത​ക​ളും ഗ്രൗ​ണ്ടി​ന്റെ പ​ശ്ചാ​ത്ത​ല​വും ആ​സ്വ​ദി​ച്ച് മ​ത്സ​രം കാ​ണാ​ൻ ഇ​വി​ടേ​ക്ക് വ​ന്നാ​ൽ മ​തി​യാ​വും. ഇ​ട​വേ​ള​ക​ളി​ൽ എ​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലു​മു​ള്ള​തു​പോ​ലെ ക​ലാ​പ​രി​പാ​ടി​ക​ളും ഫു​ഡ് കോ​ർ​ട്ടും വി​പു​ല​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടി​വി​ടെ.. അ​തി​ശ​യ​ക​ര​മാ​യ മ​റ്റൊ​ര​നു​ഭ​വം, ഗോ​ൾ അ​ടി​ച്ചാ​ൽ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് ഉ​യ​രു​ന്ന ഹു​ങ്കാ​ര ശ​ബ്ദ​വും ലേ​സ​ർ ലൈ​റ്റ് സം​വി​ധാ​ന​വു​മാ​ണ്. ഇ​ത് കാ​ണി​ക​ൾ​ക്ക് ന​യ​നാ​ന​ന്ദ​ക​ര​വും ഉ​ത്സ​വാ​ന്ത​രീ​ക്ഷ പ്ര​തീ​തി ഉ​ള​വാ​ക്കു​ന്ന​തു​മാ​ണ്.

​അ​മേ​രി​ക്ക​യി​ലെ ഭൂ​രി​ഭാ​ഗം സ്റ്റേ​ഡി​യ​ങ്ങ​ളും മു​ക​ളി​ൽ തു​റ​ന്ന രീ​തി​യി​ലാ​ണ് നി​ർ​മി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഈ ​സ്റ്റേ​ഡി​യം യൂ​റോ​പ്പി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ലാ​ണ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ വ​ലു​പ്പ​മേ​റി​യ മേ​ൽ​ക്കൂ​ര കാ​ണി​ക​ളെ വെ​യി​ൽ, മ​ഴ എ​ന്നി​വ​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല, സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തെ സിം​ഹ​ഭാ​ഗം സീ​റ്റു​ക​ളെ​യും മൂ​ടു​ക​യും ചെ​യ്യു​ന്നു. കൂ​ടാ​തെ, കാ​ണി​ക​ളു​ടെ ബ​ഹ​ള​വും ആ​ർ​പ്പു​വി​ളി​ക​ളും സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​തെ ഉ​ള്ളി​ൽ​ത്ത​ന്നെ മു​ഴ​ങ്ങി​നി​ൽ​ക്കാ​ൻ (Acoustic effect) ഈ ​ഡി​സൈ​ൻ സ​ഹാ​യി​ക്കു​ന്നു. ഇ​ത് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം കൂ​ട്ടു​ന്നു. ​

ന്യൂ​യോ​ർ​ക് സി​റ്റി​യി​ൽ നി​ന്നും ന്യൂ​ജ​ഴ്‌​സി​യി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാം. ‘PATH’ ട്രെ​യി​ൻ സ​ർ​വി​സ് ഉ​ള്ള​തി​നാ​ൽ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ പെ​ടാ​തെ സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ഹാ​രി​സ​ൺ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ കാ​ണി​ക​ളു​ടെ വ​ലി​യ ഒ​ഴു​ക്ക് ത​ന്നെ​യു​ണ്ട്.

Tags:    
News Summary - Fan-Friendly Football: A Close-Up Experience at Sports Illustrated Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.