കൊ​ളം​ബി​യ​ക്ക് ഘാ​ന വെ​ല്ലു​വി​ളി

ക​ൻ​സാ​സ് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ റൗ​ണ്ട് ഓ​ഫ് 32ലെ ​അ​വ​സാ​ന അ​ങ്ക​ത്തി​ൽ തെ​ക്ക​ന​മേ​രി​ക്ക​ൻ പ​വ​ർ​ഹൗ​സാ​യ കൊ​ളം​ബി​യ​യും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഘാ​ന​യും മു​ഖാ​മു​ഖം. ഗ്രൂ​പ് ‘കെ’​യി​ൽ നി​ന്നും വ​മ്പ​ൻ വി​ജ​യ​ങ്ങ​ളു​മാ​യി അ​പ​രാ​ജി​ത കു​തി​പ്പു ന​ട​ത്തി​യാ​ണ് ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​ന്റെ ലൂ​യി​സ് ഡ​യ​സി​ന്റെ​യും കൊ​ളം​ബി​യ നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​കി​സ്താ​ൻ വ​ല​യി​ൽ മൂ​ന്ന് ഗോ​ള​ടി​ച്ച​വ​ർ, ര​ണ്ടാം അ​ങ്ക​ത്തി​ൽ ഡി.​ആ​ർ കോം​ഗോ​യെ തോ​ൽ​പി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​​ടെ പോ​ർ​ചു​ഗ​ലി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് വ​ര​വ്.

സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച ഫോ​മി​ലു​ള്ള ടീ​മി​ന്റെ പ്ര​തി​രോ​ധ​വും മ​ധ്യ​നി​ര​യും മു​ന്നേ​റ്റ​വും ഒ​രേ താ​ള​ത്തി​ൽ പ​ന്തു​ത​ട്ടു​ന്നു. വെ​റ്റ​റ​ൻ താ​രം ഡേ​വി​ൻ​സ​ൺ സാ​ഞ്ച​സി​​നു കീ​ഴി​ലെ പ്ര​തി​രോ​ധ​വും, ഗോ​ൾ​കീ​പ്പ​ർ കാ​മി​ലോ വ​ർ​ഗാ​സി​ന്റെ ​ഫോ​മും കൊ​ളം​ബി​യ​ക്ക് ക​രു​ത്താ​വും. അ​തേ​സ​മ​യം, മ​റു​പ​കു​തി​യി​ൽ ഘാ​ന ത​ങ്ങ​ളു​ടെ ലോ​ക​ക​പ്പി​ന്റെ തി​രി​ച്ചു​വ​ര​വ് അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഗ്രൂ​പ് ‘എ​ല്ലി​ൽ’ പാ​ന​മ​യെ തോ​ൽ​പി​ക്കു​ക​യും, ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ ത​ള​ക്കു​ക​യും ചെ​യ്താ​ണ് ജോ​ർ​ഡ​ൻ അ​യേ​വും സം​ഘ​വും മു​ന്നേ​റി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.