നോക്കൗട്ടിൽ ബെൽജിയം-സെനഗാൾ മത്സരത്തിൽ വിധി നിർണയിച്ചുകൊണ്ട് എക്സ്ട്രാ ടൈമിലെ അവസാന മിനിറ്റിൽ സെനഗാളിന് എതിരായി നൽകിയ വിവാദ പെനാൽറ്റി പൂർണമായും വാറിന്റെ മാത്രം സംഭവനയാണ്. റഫറി ആ ഫൗൾ ഗൗരമായി എടുക്കാതെ കളി തുടരുകയായിരുന്നു. ബെൽജിയം താരങ്ങളുടെ പ്രേതിഷേധമാണ് വാറിലേക്ക് നയിച്ചത്. ആറു മിനിറ്റ് സമയം എടുത്ത് വി.എ.ആർ വിഭാഗം വിശകലനം ചെയ്ത റിപ്ലേ റഫറിയും നേരിട്ട് കണ്ട് വിധിച്ചത് പെനാൽറ്റി എന്നാണ്. കാരണം സെനഗാൾ ഡിഫൻഡർ പന്തു ക്ലിയർ ചെയുന്നതിനായി ശ്രമിക്കുമ്പോൾ പന്തിൽ തൊടുന്നതിനു മുമ്പായി ഇടയ്ക് കയറി വന്ന ബെൽജിയം ഫോർവേഡിന്റെ കാലിൽ തട്ടുകയും ഫൗൾ നിയമ പ്രകാരം പെന്നാൽറ്റിക്ക് കാരണമായ ‘ട്രിപ്പിങ്’ (വീഴ്ത്തൽ) ആയി മാറുകയാണ് ഉണ്ടായത്.
89ാം മിനിറ്റിൽ ബെൽജിയത്തിന്റെ രണ്ടാം ഗോൾ പിറക്കുന്നതിനിടെ, സെനഗാൾ ഡിഫൻഡറെ ഗോൾ നേടിയ യൂറി ടീൽമാൻസ് തള്ളി വീഴ്ത്തിയ ഫൗളും റഫറി കണ്ടില്ലെന്ന് നടിച്ചു. ഇത് അനീതിയാണ്. വി.എ.ആർ പരിശോധന ഉണ്ടായിരുന്നുവെങ്കിൽ മഞ്ഞകാർഡെങ്കിലും ലഭിക്കേണ്ട ഫൗളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.