Posted On
date_range Updated On
date_range ഇനി ഇല്ല കളത്തിൽ; വിരമിക്കൽ പ്രഖ്യാപിച്ച് ആന്ദ്രെസ് ഇനിയസ്റ്റ
ബാഴ്സലോണ: ഇതിഹാസ സ്പാനിഷ് താരം ആന്ദ്രെസ് ഇനിയസ്റ്റ പ്രഫഷനൽ ഫുട്ബാൾ മതിയാക്കുന്നു. 2010 ലോകകപ്പിൽ സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ച മിഡ്ഫീൽഡർ 40ാം വയസ്സിലാണ് ക്ലബ് ഫുട്ബാളിൽ നിന്ന് വിരമിക്കുന്നത്.
നിലവിൽ യു.എ.ഇയിലെ എമിറേറ്റ്സ് ക്ലബിന്റെ താരമാണ്. 18 വർഷത്തോളം ബാഴ്സലോണ ജഴ്സിയിലായിരുന്നു ഇനിയസ്റ്റ. സ്പെയിനിനായി 131 മത്സരങ്ങൾ കളിച്ച താരം 2018ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.