ശിഫ അൽ ജസീറ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ അണിനിരന്ന ടീമുകൾ

ശിഫ അൽ ജസീറ പ്രീമിയർ ലീഗിന് തുടക്കം

കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ പ്രീമിയർ ലീഗ് 2022 സീസൺ-2 മത്സരങ്ങൾക്ക് അബ്ബാസിയ അൽ നിബ്രാസിൽ തുടക്കമായി. മത്സരങ്ങൾ ശിഫ അൽ ജസീറ വൈസ് ചെയർമാൻ മുൻതസർ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ. ദാസൻ, ഡോ. പോൾസൺ, ഡോ. അബ്ദുൽ നാസർ, ഡോ. ചന്ദ്രശേഖർ റെഡ്ഡി, ഡോ. ശ്രീധർ, ഡോ. സജിന്ദ്, സുബൈർ ഉസ്മാൻ മുസ്ലിയാരകത്ത്, ഫവാസ് ഫാറൂഖ്, ലൂസിയ വില്യംസ്, വർഷ രവി, മുഹമ്മദ് സലീം, റക്സി വില്യംസ്, അമീൻ, ജിർഷാദ് എന്നിവർ നേതൃത്വം നൽകി. ആദ്യ മത്സരത്തിൽ ശിഫ റോയൽസ്, ശിഫ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. അൽ റബീഹ് എഫ്.സിയും ശിഫ ടൈറ്റാൻസും തമ്മിലുള്ള മത്സരത്തിൽ അൽ റബീഹ് ജേതാക്കളായി.

ശിഫ അൽ ജസീറയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ നാല് ടീമുകളായി തിരിച്ചാണ് മത്സരം. അൽ റബീഹ് എഫ്.സി, ശിഫ ടൈറ്റാൻസ്, ശിഫ റോയൽസ്, ശിഫ സ്ട്രൈക്കേഴ്സ് എന്നിവയാണ് ടീമുകൾ. നാലാഴ്ച നീളുന്ന മത്സരം എല്ലാ വ്യാഴാഴ്ചകളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. 27നാണ് ഫൈനൽ.

Tags:    
News Summary - Shifa Al Jazeera Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.