ഷിബിൻരാജ്
Posted On
date_range Updated On
date_range ഷിബിൻരാജ് പഞ്ചാബ് എഫ്.സിയിൽ
മൊഹാലി: മലയാളി താരങ്ങളായ ഗോൾ കീപ്പർ ഷിബിൻരാജ് കുന്നിയിലും ഡിഫൻഡർ മഷൂർ ശരീഫുമടക്കം നാല് താരങ്ങളുമായി കരാർ ഒപ്പുവെച്ച് ഐ.എസ്.എല്ലിലെ നവാഗതരായ പഞ്ചാബ് എഫ്.സി. മിഡ്ഫീൽഡർ സ്വീഡൻ ഫെർണാണ്ടസും ഡിഫൻഡർ സുരേഷ് മെയ്തേയുമാണ് മറ്റു കളിക്കാർ. കോഴിക്കോട് സ്വദേശിയായ ഷിബിൻരാജ്, ഇയ്യിടെ സമാപിച്ച ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ എയർ ഫോഴ്സ് ടീമിന്റെ കാവൽക്കാരനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ്.സി, മോഹൻ ബഗാൻ, ശ്രീനിധി ഡെക്കാൻ തുടങ്ങിയ ക്ലബുകൾക്കായും കളിച്ചു. മലപ്പുറത്തുകാരനായ മഷൂർ, നോർത്ത് ഈസ്റ്റ് യുനൈറ്റഡിൽ നിന്നാണെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.