ശൈഖ്​ ഹംദാൻ ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മിൽ

വൈറലായി 'റോയൽ' ജിം; ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മിൽ പരിശീലിച്ച്​ ദുബൈ കിരീടവകാശി

ദുബൈ: യു.എ.ഇയിലെത്തിയാൽ ഒരുകായിക താരത്തിന്​ പോകാൻ ഒരുപാട്​ സ്​ഥലങ്ങളുണ്ട്​. എന്നാൽ ​പോർചുഗലിന്‍റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ തെരഞ്ഞെടുത്ത സ്​ഥലം ജിംനേഷ്യമായിരുന്നു. അവിടെ ക്രിസ്റ്റ്യാനോയെ കാത്ത്​ ഒരു സ്​പെഷ്യൽ അതിഥിയുമുണ്ടായിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു റോണോയുടെ ആ സുഹൃത്ത്​​. ദുബൈയിലെ നാദ് അല്‍ ഷെബ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ജിമ്മിൽ വെച്ചാണ്​ ഇരുവരും ഒന്നിച്ചത്.

'നിങ്ങളെ കാണുമ്പോഴെല്ലാം സന്തോഷം ബ്രോ...' എന്ന അടിക്കുറി​പ്പേ​ടെ റോണോ ഇരുവരുമൊന്നിച്ച്​ ട്രെഡ്​മില്ലിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നിമിഷ നേരം കൊണ്ട്​​ ചി​ത്രം വൈറലായി. ചി​​ത്രം ഷെയർ ചെയ്​ത ഹംദാൻ 'സുഹൃത്തേ എല്ലായ്​പ്പോഴും സ്വാഗതം' എന്ന്​ കുറിച്ചു. ഇരുവരും വ്യായാമം ചെയ്യ​ുന്ന ചെറുവിഡിയോയും ഹംദാൻ പങ്കുവെച്ചു​.

ഈ വര്‍ഷത്തെ ദുബൈ ഇൻറര്‍നാഷനല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സ്​ ആന്‍ഡ്​ ദുബായ്​ ഗ്ലോബ്​ സോക്കർ അവാർഡ്​ പരിപാടിക്കായാണ്​ യുവൻറസ്​ താരം നഗരത്തിലെത്തിയത്​. 'ഫിഫ ദ ബെസ്റ്റ്'​ പുരസ്​കാര ജേതാവ്​ റോബര്‍ട്ട് ​െലവന്‍ഡോസ്‌കി, ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസിയ്യസ് എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - Sheikh Hamdan and Cristiano Ronaldo viral photo at Dubai gym

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT