ഇഞ്ചുറി ടൈമിൽ ഗോൾ; അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് റൊണാൾഡോ

സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ നസ്റിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ ഫത്തെഹിനെതിരെയായിരുന്നു അൽ നസ്റിന് വേണ്ടിയുള്ള തന്റെ കന്നി ഗോൾ റോണോ കുറിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം അൽ നസ്റിന് സമനില (2-2) സമ്മാനിക്കുകയായിരുന്നു.

12ആം മിനിട്ടിൽ ക്രിസ്റ്റ്യൻ ടെല്ലോ നേടിയ ഗോളിലൂടെ അൽ ഫത്തെഹ് ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാൽ, ആന്‍ഡേഴ്‌സണ്‍ ടലിസ്കയുടെ ഗോളിൽ 42ആം മിനിറ്റിൽ അൽ നസ്ർ സമനില പിടിച്ചു. 58-ആം മിനിട്ടിൽ സൊഫിയാൻ ബെൻഡെബ്ക അൽ ഫത്തെഹിന് ലീഡ് സമ്മാനിച്ചു. സമനില പിടിക്കാൻ അൽ നസ്ർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ഗോളാക്കി മാറ്റുകയായിരുന്നു.

സൗദി ക്ലബ്ബിനായി കളിച്ച ആദ്യ രണ്ടുമത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ അടിച്ചിരുന്നില്ല. അരങ്ങേറ്റമത്സരത്തില്‍ എത്തിഫാഖിനെതിരേ അല്‍ നസ്ര്‍ ജയം നേടിയിരുന്നു. എന്നാൽ, അല്‍ ഇത്തിഹാദിനെതിരായ രണ്ടാം മത്സരത്തില്‍ ടീം തോറ്റ്, സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായിരുന്നു.

Tags:    
News Summary - Saudi Pro League: Cristiano Ronaldo Finally Scores His First Goal For Al-Nassr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT