Posted On
date_range Updated On
date_range സഹൽ മാഞ്ചസ്റ്റർ സിറ്റി ജഴ്സിയിൽ ! പങ്കുവെച്ചത് പ്രീമിയർ ലീഗ്, കമൻറുമായി അഗ്യൂറോ
ലണ്ടൻ: അർജൻറീനിയൻ ഇതിഹാസം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റി ജഴ്സിയണിയുമോ എന്ന ചർച്ചയിലാണ് ഫുട്ബാൾ ലോകം. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ജഴ്സിയണിഞ്ഞതാകട്ടെ, മലയാളി താരം സഹൽ അബ്ദുൽ സമദ്!
അവിശ്വസിക്കേണ്ട, ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ ഔദ്യോഗിക ഫേസ്ബുക് പേജാണ് സഹൽ മാഞ്ചസ്റ്റർ സിറ്റി ജഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. സിറ്റിയുടെ വരും സീസണിലേക്കുള്ള ജഴ്സിയാണ് സഹൽ അണിഞ്ഞിരിക്കുന്നത്.
ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം, എവേ ജഴ്സികളിലുള്ള ചിത്രം സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽ അക്കൗണ്ട്, മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം സെർജിയോ അഗ്യൂറോ എന്നിവർ കമൻറ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.