Posted On
date_range Updated On
date_range സാഫ് കപ്പ്: ഒടുവിൽ ഇന്ത്യ ജയിച്ചു, ഛേത്രി പെലെയ്ക്ക് ഒപ്പം
മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ രണ്ടു മത്സരങ്ങളിൽ ജയമില്ലാതിരുന്ന ഇന്ത്യക്ക് ഒടുവിൽ ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ നിലനിർത്തി.
തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയം മാത്രം ലക്ഷ്യം വെച്ച് നേപ്പാളിനെതിരേ കളത്തിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി തുണയാവുകയായിരുന്നു. രണ്ടാം പകുതിയില്‍ 82-ാം മിനിട്ടിലാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയത്. സാഫ് കപ്പിലെ അടുത്ത മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.