മത്സരത്തിനിടെ പരി​​ക്കേറ്റ റൂഡിഗർ, വിമാനയാത്രക്കിടെ ബാൻഡേജിട്ട മുഖവുമായി

ചോര ഇറ്റുവീണ മുറിവ്, 20 തുന്നലുകൾ...രക്തം ചിന്തി റയലിന്റെ രക്ഷകനായി റൂഡിഗർ

മഡ്രിഡ്: ഷാക്ടർ ഡോണെസ്കിനെതിരായ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് റയൽ മഡ്രിഡിനുവേണ്ടി ചോരചിന്തി അന്റോണിയോ റൂഡിഗർ ആ ഗോൾ നേടിയത്. റയൽ തോ​​റ്റെന്ന് എല്ലാവരും കരുതിയ മത്സരം. ടോണി ക്രൂസിന്റെ ഡീപ് ക്രോസിൽ തലവെച്ച റൂഡിഗറുടെ കണക്കുകൂട്ടലുകൾ കൃത്യമായപ്പോൾ പന്ത് പോസ്റ്റിനിടിച്ച് വലയിലേക്ക് വഴിമാറുകയായിരുന്നു. ആ ഗോളിൽ റയൽ സമനില സ്വന്തമാക്കിയപ്പോൾ അതുവഴി ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലേക്കും വഴിതുറന്നുകിട്ടി.

​എന്നാൽ, ആ ഗോളിനുപിന്നാലെ റൂഡിഗറുടെ ചോര ഇറ്റുവീഴുന്ന മുഖമായിരുന്നു ഫുട്ബാൾ ലോകത്ത് കഴിഞ്ഞ ദിവസം നിറഞ്ഞുനിന്നത്. ഗോളിലേക്ക് ഹെഡറുതിർക്കുന്നതിനിടെ ഷാക്ടർ ഗോളി അനാറ്റൊലി ​ട്രൂബിനുമായി കൂട്ടിയിടിച്ച് റൂഡിഗറുടെ നെറ്റി പൊട്ടി ചോരയൊലിക്കുകയായിരുന്നു.

 

സമനില ഗോളിലേക്ക് ഹെഡറുതിർക്കുന്നതിനിടെ ഷാക്ടർ ഡോണെസ്ക് ഗോളി അനാറ്റൊലി ട്രൂബിനുമായി കൂട്ടിയിടിക്കുന്ന റൂഡിഗർ

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജർമൻ താരത്തിന്റെ മുഖത്ത് 20 തുന്നലുകൾ ഇടേണ്ടിവന്നു. 'ഞങ്ങൾ ജീവിച്ചിരിക്കുന്നു' ബൻഡേജിട്ട മുഖവുമായി വിമാനയാത്രക്കിടെ ഇൻസ്റ്റഗ്രാമിൽ ​ഫോട്ടോ പോസ്റ്റ് ചെയ്ത് റൂഡിഗർ കുറിച്ചു. എല്ലാവരുടെയും ക്ഷേമാന്വേഷണങ്ങൾക്ക് താരം നന്ദി പറഞ്ഞു.

Tags:    
News Summary - Rudiger breaks his face to send Real Madrid into the last 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.