റഫീന്യ ഇനി ബാഴ്സയിൽ

ബാഴ്സലോണ: ബ്രസീലിയൻ വിംഗർ റഫീന്യ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിൽ. പ്രീമിയർ ലീഗിലെ ലീഡ്സ് യുനൈറ്റഡിൽനിന്ന് ആറു കോടി യൂറോക്കാണ് (ഏകദേശം 480 കോടി രൂപ) 25കാരൻ കാറ്റലോണിയയിലെത്തുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ.

ഫ്രഞ്ച് വിംഗർ ഉസ്മാനെ ഡെംബലെയുമായുള്ള കരാർ പുതുക്കാനും ബാഴ്സ തീരുമാനിച്ചു. രണ്ടു വർഷത്തേക്കായിരിക്കും പുതുക്കുക. അതേസമയം, പോർചുഗീസ് സ്ട്രൈക്കർ ഫ്രാൻസിസ്കോ ട്രിൻകാവോയെ വീണ്ടും വായ്പ നൽകാനും ബാഴ്സ തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ വോൾവ്സിന് കളിച്ച 22കാരൻ അടുത്ത സീസണിൽ സ്വന്തം നാട്ടിലെ സ്പോർട്ടിങ് ലിസ്മണിനാവും പന്തുതട്ടുക.

Tags:    
News Summary - Rafinha joins Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.