ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലേ​ക്ക്​ അ​ർ​ജ​ൻ​റീ​ന ടീ​മി​നെ സ്വാ​ഗ​തം

ചെ​യ്യു​ന്ന ക​വാ​ടം

മെസ്സിയെ സ്വാഗതം ചെയ്ത് ഖത്തർ സർവകലാശാല

ദോഹ: ഖത്തർ സർവകലാശാല കാമ്പസിലേക്ക് ഒന്ന് എത്തിനോക്കാൻ ആഗ്രഹിക്കാത്ത ഫുട്ബാൾ ആരാധകരുണ്ടാവില്ല. രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ തലയെടുപ്പായി ഉയർന്നുനിൽക്കുന്ന ഈ പഠനക്കളരിയാണ് ഇന്ന് ലോക ഫുട്ബാളിലെ ഹോട്ട് സ്റ്റേഷൻ. കാര്യം മറ്റൊന്നുമല്ല. ലയണൽ മെസ്സിയെന്ന സൂപ്പർതാരം ഇനിയുള്ള ഒരുമാസത്തിലേറെ കാലം ഉണ്ടും ഉറങ്ങിയും കളിച്ചും കഴിയുന്നത് ഈ സർവകലാശാലയുടെ മതിൽകെട്ടിനുള്ളിലാണ്.

ഞായറാഴ്ച സന്നാഹ മത്സരത്തിന് അബൂദബിയിലെത്തുന്ന ലയണൽ മെസ്സിയും അർജൻറീനയും ബുധനാഴ്ച നേരിട്ട് ദോഹയിലെത്തും. ടീമിന്റെ പരിശീലനവും താമസവുമെല്ലാം ശ്രദ്ധാകേന്ദ്രമാവാൻ പോകുന്ന സർവകലാശാല കാമ്പസിനിപ്പോൾ അടിമുടി മെസ്സി മയമാണ്. ടീം അംഗങ്ങളുടെ ചിത്രങ്ങൾ പതിച്ച കവാടത്തിലെ കാഴ്ചയിലൂടെയാണ് താമസമൊരുക്കുന്ന ഹോസ്റ്റൽ ഒന്നിലേക്ക് കളിക്കാരെ വരവേൽക്കുന്നത്. തലയെടുപ്പോടെ ലയണൽ മെസ്സിയുമുണ്ട്. ചുമരുകളും താമസമുറികളും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലുമുണ്ട് ആകാശ നീലയും വെള്ളയും നിറങ്ങളിൽ കളിക്കാരുടെ ചിത്രങ്ങൾ.

സ്പാനിഷ് ഭാഷയിൽ സ്വാഗതം ചെയ്തുകൊണ്ടാണ് കാമ്പസിലേക്ക് വരവേൽക്കുന്നത്. അർജൻറീനക്കു പുറമെ, സ്പാനിഷ് ടീമിന്റെ ബേസ് ക്യാമ്പും ഖത്തർ സർവകലാശാലയിലാണ് ഒരുക്കിയത്. ഗ്രൂപ് 'എ'യിൽ മത്സരിക്കുന്ന നെതർലൻഡ്സിന്റെ പരിശീലനവും സർവകലാശാലയിലാണ്.

'ലോകകപ്പിനെത്തുന്ന ടീമുകളെ അഭിമാനത്തോടെ സ്വഗതം ചെയ്യുന്നതായി സർവകലാശാല പ്രസിഡൻറ് ഡോ. ഹസൻ അൽദിർഹാം പറഞ്ഞു. ''ഞങ്ങളുടെ കായിക അടിസ്ഥാന സൗകര്യങ്ങളിൽ അഭിമാനിക്കും. ആറ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാൾ പരിശീലന മൈതാനം, നീന്തൽ കുളം, ഫിറ്റ്നസ് സെൻറർ എന്നിവ ഉൾപ്പെടെ ടീമുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ കാമ്പസ് സജ്ജീകരിച്ചിട്ടുണ്ട്. അർജൻറീന, സ്പെയിൻ, നെതർലൻഡ്്സ് തുടങ്ങിയ ടീമുകൾക്ക് ആതിഥ്യവും സൗകര്യവും ഒരുക്കാൻ കഴിഞ്ഞതും അഭിമാനകരമാണ്' -അദ്ദേഹം പറഞ്ഞു.

ലോകകപ്പ് വേളയിൽ ടീമുകൾക്ക് ബേസ് ക്യാമ്പ് ഒരുക്കത്തിനുള്ള നടപടികൾ വളരെ നേരത്തെ ആരംഭിച്ചതായി ഡയറക്ടർ ഓഫ് ഫെസിലിറ്റീസ് ആൻഡ് ജനറൽ സർവിസ് വിഭാഗം ഡയറക്ടർ എൻജി. മായ് ഫിതയ്സ് പറഞ്ഞു. ഫിഫയുടെ മേൽനോട്ടത്തിൽ നിർദേശങ്ങൾ പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. അടുക്കള, ഡൈനിങ് ഹാൾ, ഹൗസ് കീപ്പിങ് സേവനങ്ങൾ, ഗതാഗത മാർഗങ്ങൾ തുടങ്ങി എല്ലാം ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Qatar University welcomes Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.