ബംഗളൂരു എഫ്.സി സൂപ്പർ താരം പ്രഭീർ ദാസിനെ ക്ലബിലെത്തിക്കാൻ കരുക്കൾ നീക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബംഗളൂരുവിന്റെ വിശ്വസ്തനായ റൈറ്റ് ബാക്ക് താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ സീസണിൽ ബംഗളൂരുവിനായി 20 മത്സരങ്ങളിൽ 29കാരനായ പ്രഭീർ ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സുമായി ഒന്നിലധികം വർഷത്തെ കരാറിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കരാർ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2015 മുതൽ മോഹൻ ഭഗാൻ താരമായിരുന്ന പ്രഭീർ കഴിഞ്ഞ വർഷമാണ് ബംഗളൂരുവിനൊപ്പം ചേർന്നത്.
ഒരു സ്വാപ് ഡീലിലൂടെയാണ് ബംഗളൂരു അന്ന് താരത്തെ സ്വന്തമാക്കിയത്. മലയാളി താരം ആഷിഖ് കരുണിയനെയാണ് പ്രഭീറിന് പകരമായി ടീം വിട്ടുനൽകിയത്. ഡ്യൂറൻഡ് കപ്പ്, ഐ.എസ്.എൽ, സൂപ്പർ കപ്പ് ടൂർണമെന്‍റുകളിലെല്ലാം ബംഗളൂരുവിന്‍റെ സുപ്രധാന താരമായിരുന്നു. 2012 എ.എഫ്.സി അണ്ടർ 10 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം 2014-15 സീസണിൽ ഐ ലീഗ് ക്ലബ് ഡെംപോയിലെത്തി. പിന്നാലെ വായ്പാടിസ്ഥാനത്തിൽ എഫ്.സി ഗോവയിലെത്തുകയും ഐ.എസ്.എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
2015ൽ മോഹൻ ബഗാനുമായി രണ്ടു വർഷത്തെ കരാറിലെത്തി. പിന്നാലെ ഡൽഹി ഡൈനാമോസിലേക്ക്. 2016ലാണ് മോഹൻ ബഗാനിലെത്തുന്നത്. അക്കാലം മുതൽ ടീമിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഐ.എസ്.എല്ലിൽ ഇതുവരെ 106 മത്സരങ്ങളിൽ പ്രഭീർ കളിത്തിലിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.