ഞങ്ങൾ ഒരു ശതമാനം സാധ്യതയുമായാണ് പോകുന്നത്; റയലുമായുള്ള മത്സരത്തിന് മുമ്പ് പെപ് ഗ്വാർഡിയോള

റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻ ലീഗ് മത്സരത്തിന് മുമ്പ് തിരിച്ചുവരവിനുള്ള സാധ്യതകളെ കുറിച്ച് സംസാരിച്ച് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ബുധനാഴ്ചയാണ് സിറ്റി-റയൽ രണ്ടാം റൗണ്ട് മത്സരം നടക്കുക. ആദ്യ ലെഗിൽ സിറ്റിയെ 3-2ന് റയൽ തോൽപ്പിച്ചിരുന്നു. മത്സരം അവസാനിക്കാൻ നാല് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ സിറ്റി 2-1ന് മുന്നിലായിരുന്നു. എന്നാൽ സമയം അവസാനിച്ചപ്പോൾ റയൽ 3-2ന് ജയിച്ചുകയറി.

റയലിന്‍റെ തട്ടകമായ ബെർണബ്യുവിൽ ഈ ഒരു സ്ഥാനത്ത് നിന്നും തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നാണ് പെപ് പറഞ്ഞത്. ഈ സീസണിൽ ടീമിന്‍റെ പ്രകടനം മോശമായിരുന്നുവെന്നും എന്നാൽ തങ്ങൾ തിരിച്ചുവരവിന് വേണ്ട് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' ഈ ഒരു സ്ഥാനത്ത് നിന്നും ബെർണബ്യുവിൽ ജയിച്ചുകയറാനുള്ള സാധ്യതകളെ കുറിച്ച് എല്ലാവർക്കും അറിയാം. ഞങ്ങൾ ഒരു ശതമാനം മാത്രം പ്രതീക്ഷകളുമായാണ് വരുന്നത്. എനിക്ക് അറിയില്ല കൃത്യമായും എന്നാലും വളരെ കുറവായിരിക്കും അത്.

ഞങ്ങൾക്ക് അവസരമുള്ളിടത്തോളം ഞങ്ങൾ വിജയിക്കാൻ ശ്രമിക്കുക തന്നെ ചെയ്യും. ഞങ്ങൾ എന്നും ചെയ്യുന്നത് പോലെ. എന്നാൽ എല്ലാ തവണത്തേയെും പോലെയല്ല ഇപ്പോൾ. ഒരുപാട് പിറകിലാണ് ഞങ്ങൾ ഈ സീസണിൽ. ഇത്തവണത്തെ പ്രകടനത്തിലും മത്സരത്തിന്‍റെ റിസൾട്ടിലും ഞങ്ങൾ മോശമായിരുന്നു,' പെപ് മനസ്സ് തുറന്നു.

അതിന് ശേഷം പ്രീമിയർ ലീഗിൽ ന്യൂ കാസ്റ്റലിനെതിരെ കളിച്ച മത്സരത്തിൽ 4-0ത്തിന് വിജയിച്ചാണ് സിറ്റി മാഡ്രിഡിലേക്ക് യാത്ര തിരിക്കുന്നത്. ഈ വിജയം അഭിപ്രായത്തെ മാറ്റില്ലെന്നും എന്നാലും മാഡ്രിഡിലേക്ക് യാത്ര തിരിക്കുമ്പോൾ വിജയിച്ച് പോകുമ്പോൾ നല്ലതാണെന്നും പെപ് കൂട്ടിച്ചേർക്കുന്നുണ്ട്. ബുധനാഴ്ചയാണ് സിറ്റിയും റയലും ഏറ്റുമുട്ടുന്ന രണ്ടാം ലെഗ് മത്സരം.

Tags:    
News Summary - Pep Guardiola Says Man City Have 'One Per Cent' Chance At Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.