ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളാണെന്ന് നിസംശയം പറയാൻ സാധിക്കുന്ന വ്യക്തിയാണ് പെപ് ഗ്വാർഡിയോള. നിലവിൽ പ്രിമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ തലവനായ പെപ് ഗ്വാർഡിയോള നിർണായകമായൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം ഇനി മറ്റൊരു ക്ലബ്ബിന്‍റെ മാനജേർ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
യുവന്റസിനെതിരായ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു തന്റെ ഭാവിയെ കുറിച്ചും കോച്ച് സംസാരിച്ചത്. ഭാവിയില്‍ ഏതെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും താന്‍ മാനേജറാകുന്ന അവസാനത്തെ ക്ലബ്ബ് സിറ്റിയായിരിക്കുമെന്നും ഗ്വാര്‍ഡിയോള തുറന്നു പറഞ്ഞു.
'എനിക്ക് തോന്നുന്നു ഇത് മതിയെന്നാണ്, ഞാൻ നിർത്താൻ പോകുവാണ്, ഞാൻ മറ്റൊരു ടീമിനെ പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ദീർഘകാല ഭാവിയെ കുറിച്ചല്ല ഞാൻ പറയുന്നത്. എന്നാൽ ഇപ്പോൾ ഞാൻ എന്തായാലും സിറ്റിയിൽ നിന്നും മാറി മറ്റൊരു രാജ്യത്തേക്ക് പോയി ഇതേ ജോലി തന്നെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് അതിനുള്ള ഒരു എനർജിയില്ല, ചിലപ്പോൾ രാജ്യന്തര ടീമുകളെ പരിശീലിപ്പിച്ചേക്കാം അത് വ്യത്യസ്ത കാര്യമാണല്ലോ..എല്ലാം നിർത്തിയിട്ട് ഗോൾഫ് കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നാൽ അത് നടക്കുന്നില്ല, കോച്ചിങ് നിർത്തിയാൽ എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു,'ഗ്വാർഡിയോള പറഞ്ഞു.
വളരെ മോശം സീസണിലൂടെയാണ് പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റിയും നിലവിൽ കടന്നുപോകുന്നത്. പ്രിമിയർ ലീഗിൽ 15 മത്സരത്തിൽ നിന്നും നാല് തോൽവിയും എട്ട് ജയവും മൂന്ന് സമനിലയുമായി നാലാം സ്ഥാനത്താണ് സിറ്റി. നിലവിലെ ചാമ്പ്യൻമാരായ സിറ്റിയുടെ പെപിന്‍റെ കീഴിലുള്ള ഏറ്റവും മോശം കാലമാണ് ഇത്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരത്തിൽ നിന്നുമായി രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 20ാം സ്ഥാനത്താണ് സിറ്റി. 2027 വരെ പെപിന് സിറ്റിയുമായി കരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.