Posted On
date_range Updated On
date_range ഇതിഹാസ ഫുട്ബാളർ പെലെ ആശുപത്രി വിട്ടു
സാവോപോളോ: കുടലിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇതിഹാസ ഫുട്ബാളർ പെലെ ആശുപത്രി വിട്ടു. സെപ്റ്റംബറിൽ കണ്ടെത്തിയ അർബുദത്തിനുള്ള കീമോ തെറപ്പി ചികിത്സക്കായി ദിവസങ്ങൾക്കുമുമ്പാണ് 81കാരനെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ''ഈ ചിരിക്കുന്ന ചിത്രം വെറുതെയല്ല. ഞാൻ വാഗ്ദാനം ചെയ്തതുപോലെ ക്രിസ്മസ് ആഘോഷിക്കാൻ വീട്ടിലേക്ക് പോകുകയാണ്'' -പെലെ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.