'ഇന്ത്യൻ ഫുട്ബാളിന്‍റെ ശബ്ദം' നോവി കപാഡിയ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന്‍റെ ശബ്ദം എന്നറിയപ്പെടുന്ന പ്രമുഖ കമന്‍റേറ്റർ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഒമ്പത് ഫിഫ ലോകക്കപ്പുകൾ, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലടക്കം  പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബാളിലെ എൻസൈക്ലോപീഡിയ എന്നും നോവി കപാഡിയ അറിയപ്പെട്ടു. ഫുട്ബാൾ മാത്രമല്ല, ക്രിക്കറ്റും ഹോക്കിയും അദ്ദേഹം സൂക്ഷ്മമായി പിന്തുടർന്നിരുന്നു.

നോവി കപാഡിയയുടെ 'ബെയർഫീറ്റ് ടു ബൂട്സ്' എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.

Tags:    
News Summary - Novy Kapadia passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.