മലയാളി താരം വി.പി. സുഹൈറിെൻറ നേതൃത്വത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് താരങ്ങളുടെ ഗോൾ ആഘോഷം
ഐ.എസ്.എൽ: നോർത്ത് ഈസ്റ്റിന് ജയം
മഡ്ഗാവ്: ഇതുവരെ ജയം നേടിയിട്ടില്ലാത്ത ടീമുകളുടെ മത്സരത്തിൽ വെന്നിക്കൊടി പാറിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇഞ്ചുറി സമയത്ത് നേടിയ ഗോളിൽ ഗോവ എഫ്.സിയെ 2-1നാണ് നോർത്ത് ഈസ്റ്റ് തോൽപിച്ചത്.
സീസണിൽ അക്കൗണ്ട് തുറന്നിട്ടില്ലാത്ത ഗോവയുടെ മൂന്നാം മത്സരത്തിലെ മൂന്നാം തോൽവിയാണിത്. 93ാം മിനിറ്റിൽ കാസി കമാറയാണ് നോർത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ച ഗോൾ നേടിയത്. നേരത്തേ പത്താം മിനിറ്റിൽ റോച്ഹർസേലയുടെ ഗോളിൽ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിനെതിരെ 13ാം മിനിറ്റിൽ റൊമാരിയോയാണ് ഗോവയെ ഒപ്പമെത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.