ലക്ഷ്യത്തിലേക്ക്​ ഒരു ഷോട്ടുപോലുമില്ല; ദയനീയം ഈ ബാഴ്​സ

ബാഴ്​​സലോണ: ബയേണിനു മുന്നിൽ കാവാത്തു മറക്കുന്ന ശീലം മെസ്സിയാനന്തര ബാഴ്​സ കാലത്തും മാറ്റമില്ലെന്നാണ്​ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ്​ ലീഗ്​ മത്സരം സൂചിപ്പിക്കുന്നത്​. ബയേൺ മ്യൂണിക്​ കറ്റാലൻനിരയെ എതിരില്ലാത്ത മൂന്ന്​ ഗോളിന്​ തറപറ്റിച്ചപ്പോൾ, ബാഴ്​സയുടെ പ്രതിസന്ധിക്ക്​ മാറ്റമില്ലെന്ന്​ ഒരിക്കൽ കൂടി​ തെളിഞ്ഞു.


ക്ലബിന്‍റെ ഇതിഹാസ താരം ലയണൽ മെസ്സിയെയും മറ്റൊരു സ്​ട്രൈക്കറായ അ​േന്‍റായിൻ ഗ്രീസ്​മാനെയും ബാഴ്​സ വിറ്റഴിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ്​ കാരണമെങ്കിലും പകരമെത്തിച്ച പുതിയ താരങ്ങൾക്കൊന്നും ക്ലബിന്‍റെ വിജയക്കുതിപ്പിന്​ ചുക്കാൻ പിടിക്കാനാവുന്നില്ല.


ടിക്കി-ടാക്ക ഗെയിംപ്ലാനായി കൂടെക്കൂട്ടിയ ബാഴ്​സലോണ, തോൽക്കുന്ന കളിയിലും ജയിക്കുന്ന കളിയിലും പന്തടക്കം വിട്ടുകൊടുക്കാറില്ലായിരുന്നു. എന്നാൽ, ബയേണിനെതിരെ (52%-48%) അതിലും പിന്നിലായി. പക്ഷേ, ഏറ്റവും വലിയ കാര്യം ലക്ഷ്യത്തിലേക്ക്​ ഒരുതവണ പോലും നിറയൊഴിക്കാനായില്ല എന്നതാണ്​. ബയേൺ ഏഴുതവണ ബാഴ്​സ വലയിലേക്ക്​ ഷോട്ടുതിർത്തപ്പോൾ, ബാഴ്​സക്ക്​ ഒന്നു പോലും കഴിഞ്ഞില്ല. ചാമ്പ്യൻസ്​ ലീഗ്​ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു ടീം ഒരുതവണപോലും ലക്ഷ്യത്തിലേക്ക്​ പന്തുപായിക്കാതിരിക്കുന്നത്​. ആകെ മൂന്ന്​ തവണ ബാഴ്​സ ശ്രമിച്ചെങ്കിലും എല്ലാം പുറത്തേക്കായി.

പാസിലും ബാഴ്​സ പിറകിലായി. 537 പാസുകളാണ്​ ബാഴ്​സ പൂർത്തീകരി​ച്ചതെങ്കിൽ ബയേൺ 577 പാസുകൾ വിജയകരമായി കൈമാറി. ഡ്രിബിളിങ്ങിലും ടാക്ലിൽസിലും ടോട്ടൽ ഷോട്ടിലുമെല്ലാം ബാഴ്​സ സ്വന്തം തട്ടകത്തിൽ പിറകിലായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.