ഫൈനലിൽ അർജന്‍റീനയെ കിട്ടണം, ഞങ്ങൾ ജയിക്കും -നെയ്​മർ

റിയോ ഡി ജനീറോ: ​പെറുവിനെ തോൽപ്പിച്ച്​ കോപ്പ അമേരിക്ക ഫൈനലിലെത്തിയതിന്​ പിന്നാലെ എതിരാളിയെക്കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ച്​ ബ്രസീൽ സൂപ്പർ താരം നെയ്​മർ. ഫൈനലിൽ എതിരാളികളായി അർജന്‍റീനയെ ലഭിക്കണമെന്നും പക്ഷേ വിജയം ബ്രസീലിനായിരിക്കുമെന്നതിൽ സംശയമൊന്നു​മി​ല്ലെന്നും നെയ്​മർ മത്സരശേഷം പറഞ്ഞു.

അർജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ ബുധനാഴ്ച നടക്കാനിരിക്കവേയാണ്​ നെയ്​മറിന്‍റെ സൗഹൃദത്തിൽ ചാലിച്ച വെല്ലുവിളി. ''എനിക്ക് ഫൈനലിൽ​ അർജന്‍റീനയെ വേണം, ഞാൻ അവരോടൊപ്പമാണ്​. എനിക്ക്​ അവിടെ സുഹൃത്തുക്കളുണ്ട്​. പക്ഷേ ഫൈനൽ വിജയിക്കുന്നത്​ ബ്രസീലായിരിക്കും''- നെയ്​മർ ചിരിച്ചുകൊണ്ട്​ പറഞ്ഞു.

2007 കോപ്പയിലാണ്​ അർജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ ബ്രസീൽ വിജയിച്ചിരുന്നു. കഴിഞ്ഞ കോപ്പയിൽ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്​ ജയം ബ്രസീലിനൊപ്പമായിരുന്നു. 

Tags:    
News Summary - Neymar wants Brazil to face Argentina in Copa America final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.