മുഹമ്മദ് റിയാസ്
Posted On
date_range Updated On
date_range സന്തോഷ് ട്രോഫിയിൽ ബൂട്ടണിയാൻ വിളയൂരിന്‍റെ റിയാസ്
പട്ടാമ്പി: സന്തോഷ് ട്രോഫി ടൂർണമെന്‍റിൽ പന്തുതട്ടാൻ വിളയൂർ സ്വദേശിയും. വിളയൂർ കണ്ടേങ്കാവിലെ മുഹമ്മദ് റിയാസാണ് ഭാഗ്യതാരം. കർണാടക ടീമിനു വേണ്ടി ബൂട്ട് കെട്ടാനുള്ള അവസരമാണ് മുഹമ്മദ് റിയാസിന് കൈവന്നിരിക്കുന്നത്.
കണ്ടേങ്കാവ് ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്‍റെ താരമായ മുഹമ്മദ് റിയാസ് തിരൂർ കൂട്ടായി മൗലാനാ ഫുട്ബാൾ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. കർണാടക യേനപ്പോയ ഡീംഡ് യൂവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥിയും യേനപ്പോയ എഫ്.സി മംഗ്ലൂരിന്‍റെ ഫോർവേഡ് താരവുമാണ്.
ബിരുദ പഠനത്തിനിടെയാണ് സന്തോഷ് ട്രോഫി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് റിയാസിൻ്റെ നേട്ടത്തിൽ ആവേശത്തിലാണ് കുടുംബവും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.