പി.എസ്.ജി ജഴ്സിയിൽ മെസ്സിയുടെ അവസാന മത്സരം; സ്ഥിരീകരിച്ച് പരിശീലകൻ

പാരീസ്: പി.എസ്.ജിയുടെ അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ ക്രിസ്റ്റഫ് ഗാൽട്ടിയർ. ശനിയാഴ്ച ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ മത്സരത്തോടെ താരം ടീം വിടുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. “ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ക്ലെർമോണ്ടിനെതിരെ പാർക് ഡെ പ്രിൻസസിൽ നടക്കുന്ന മത്സരം പി.എസ്.ജി ജഴ്സിയില്‍ ലിയോയുടെ അവസാന മത്സരമായിരിക്കും. അദ്ദേഹത്തിന് ഏറ്റവും ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- ഗാൽട്ടിയര്‍ പറഞ്ഞു.

ഈ വർഷം, അവൻ ടീമിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ടീമിന് വേണ്ടി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. വിമർശനങ്ങൾ ന്യായമാണെന്ന് കരുതുന്നില്ല. സീസണിലുടനീളം അദ്ദേഹത്തെ അനുഗമിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ ബാഴ്സലോണയിൽനിന്ന് രണ്ട് വർഷത്തെ കരാറിൽ പാരിസിൽ എത്തിയ മെസ്സി ഈ സീസണിൽ പി.എസ്.ജിക്കായി 21 ഗോളും 20 അസിസ്റ്റും നേടിയിരുന്നു. അതേസമയം, മെസ്സി അടുത്ത സീസണിൽ ഏത് ക്ലബിനൊപ്പമായിരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. മുൻ ക്ലബ് ബാഴ്സലോണയിലേക്കും സൗദി ക്ലബിലേക്കുമെല്ലാം കൂടുമാറുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.  

Tags:    
News Summary - Messi's last match in PSG jersey; Coach Christophe Galtier's confirmation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.