ഇൻസ്റ്റയിൽ റെക്കോഡിട്ട്​ ​േകാപ കപ്പുമായി​ മെസ്സി ചിത്രം

ലണ്ടൻ: കളി മികവിൽ എന്നേ ലോകം കീഴടക്കിയതിനൊപ്പം നീലക്കുപ്പായത്തിൽ കോപ കിരീടം ചൂടുക കൂടി ചെയ്​തതോടെ മെസ്സിയാണിപ്പോൾ കായിക ലോകത്തെ താരം. 10ാം നമ്പറുകാരനെ അവസാനം ബാഴ്​സ നിലനിർത്തുക കൂടി ചെയ്​തത്​ ആരാധകർക്ക്​ തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്​. എന്നാൽ, കോപ കിരീടം ചേർത്തുപിടിച്ചുനിൽക്കുന്ന സ്വന്തം ഫോ​ട്ടോ സമൂഹ മാധ്യമത്തിലിട്ട സൂപർ താരത്തെ മറ്റൊരു റെക്കോഡ്​ കൂടി തേടിയെത്തിയിരിക്കുകയാണ്​.

ഇൻസ്റ്റഗ്രാമിൽ സ്വന്തമായി പോസ്റ്റ്​ ചെയ്​ത ആ ചിത്രമാണ്​ ഏറ്റവും കൂടുതൽ പേർ ലൈക്​ ചെയ്​ത സ്​പോർട്​സ്​ ചിത്രം. നേരത്തെ ഡീഗോ മറഡോണക്ക്​ അ​ന്ത്യോപചാരമർപ്പിച്ച്​ ക്രിസ്റ്റ്യാനോ റൊണാൾഡോയിട്ട ചിത്രത്തിനായിരുന്നു ആ റെക്കോഡ്​. രണ്ടു കോടിയിലേറെ പേരാണ്​ ചിത്രത്തിന്​ ലൈക്​ നൽകിയത്​.

ഇൻസ്റ്റയുടെ ചരിത്രത്തിൽ ഏറ്റവും ലൈക്​ ലഭിച്ച ആറാമത്തെ ചിത്രവുമാണിത്​. 

Tags:    
News Summary - Messi's Copa America photo breaks Instagram's record as the most-liked sports photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT