'മെസ്സി വരും ട്ടാ!' അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

ലോക ചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 'മെസ്സി വരും ട്ടാ, ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്' മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്. 

Full View

അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു. സ്​പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് സ്പോൺസർഷിപ് ഏറ്റെടുത്തത്.

ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്‍റീനൻ ടീമും ഒക്ടോബറിലാണ് കേരളത്തിൽ എത്തുകയെന്നാണ് തുടക്കം മുതൽ മന്ത്രി പറയുന്നത്. രണ്ട് പ്രദർശന മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച അതേ സമയത്ത് അർജന്‍റീന ചൈനയിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, സ്പോൺസർമാർ തുക അടക്കാത്തതുകൊണ്ടാണ് അർജന്‍റീന ടീമിന്‍റെ സന്ദർശനത്തിൽ തീരുമാനം വൈകുന്നതെന്നും പണമടച്ചാൽ തടസ്സങ്ങൾ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ പണം അടച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സ്പോൺസർമാർക്ക് മന്ത്രി നന്ദി പറഞ്ഞിട്ടുണ്ട്. 

Tags:    
News Summary - Messi will come Minister Abdurahman says Messi will play in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.