ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡ് സ്വന്തമാക്കി മെസ്സി

ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡിലേക്ക് വലകുലുക്കി പി.എസ്.ജി സൂപ്പർതാരം ലയണൽ മെസ്സി. 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 39 ക്ലബുകൾക്കെതിരെ ഗോൾ നേടിയതോടെ തന്നെ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മെസ്സി സ്വന്തം പേരിലാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിൽ ബെൻഫിക്കക്കെതിരെ 22ാം മിനിറ്റിൽ വലകുലുക്കിയാണ് മെസ്സി 40ാം ഗോൾ നേടിയത്.

2005-06 സീസൺ മുതൽ തുടർച്ചയായ 18 സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറിയിരുന്നു. 17 സീസണുകളിൽ ഗോളടിച്ച റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമയെയാണ് മറികടന്നിരുന്നത്. ബെൻസേമ ഇത്തവണയും ചാമ്പ്യൻസ്‍ ലീഗിൽ ഇറങ്ങുന്നതിനാൽ ഗോളടിച്ചാൽ മെസ്സിക്കൊപ്പമെത്താൻ അവസരമുണ്ട്.

കഴിഞ്ഞയാഴ്ച അർജന്റീനക്കായി ഇരട്ടഗോൾ നേടിയ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാ​ൾഡോയും ഇറാൻ താരമായിരുന്ന അലി ദേയിയുമാണ് മെസ്സിക്ക് മുന്നിലുള്ളത്. 164 മത്സരങ്ങളിൽനിന്ന് 90 ഗോളാണ് ​മെസ്സിയുടെ പേരിലുള്ളത്.

Tags:    
News Summary - Messi owns a new record in the Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT