മെസ്സിയും ക്രിസ്​റ്റ്യാനോയും

ഫോബ്​സ്​ സമ്പന്ന പട്ടിക: ക്രിസ്​റ്റ്യാനോയെ പിന്തള്ളി മെസ്സി ഒന്നാമത്​

ലണ്ടൻ: ഗോളടിപോലെതന്നെ സമ്പാദ്യത്തിലും മെസ്സി - ക്രിസ്​റ്റ്യാനോ പോരാട്ടമാണ്​. ഫോബ്​സി​െൻറ ഒാരോ പട്ടികയിലും ഒന്നാം സ്ഥാനക്കാരൻ മാറിമറിയുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട 2020 കലണ്ടർ വർഷത്തിലെ സമ്പന്നരിൽ ക്രിസ്​റ്റ്യാനോയെ മറികടന്ന്​ മെസ്സി ഒന്നാമത്​. ബാഴ്​സലോണയുമായി പുതിയ കരാർ ഒപ്പുവെച്ചില്ലെങ്കിലും അർജൻറീന താരത്തി​െൻറ പണസഞ്ചിക്ക്​ കനംകൂടുന്നേയുള്ളൂവെന്നാണ്​ റിപ്പോർട്ട്​.

12.6 കോടി ഡോളർ (927 കോടി രൂപ)യാണ്​ മെസ്സിയുടെ സമ്പാദ്യം. പൗണ്ടിൽ കണക്കാക്കിയാൽ 9.8 കോടി. 10 കോടി ക്ലബിലേക്ക്​ ഇൗ വർഷം പൂർത്തിയാവും മു​േമ്പ എത്തുമെന്ന്​ ചുരുക്കം. 9.2 കോടി ഡോളർ ക്ലബിൽനിന്നുള്ള വേതനമായും, 3.4 കോടി ബ്രാൻഡിങ്ങിലൂടെയുമാണ്​ മെസ്സിയുടെ വരുമാനം.

മുൻവർഷം ഒന്നാമതായിരുന്ന ക്രിസ്​റ്റ്യാനോ ഇക്കുറി രണ്ടാം സ്ഥാനത്താണ്​. 11.7 കോടി ഡോളർ (860കോടി രൂപ)യാണ്​ യുവൻറസ്​ താരത്തി​െൻറ വരുമാനം. ഏഴു കോടി പ്രതിഫലവും, 4.7 കോടി ബ്രാൻഡിങ്ങും വഴി. 

പി.എസ്​.ജി താരങ്ങളായ ബ്രസീലി​െൻറ നെയ്​മറും (96 ദശലക്ഷം ഡോളർ) ഫ്രഞ്ച്​ താരം കിലിയൻ എംബാപ്പെയുമാണ്​ (42 ദശലക്ഷം ഡോളർ) മൂന്നും നാലും സ്​ഥാനത്ത്​.

ലോകത്തിലെ പണക്കൊഴുപ്പേറിയ ലീഗ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ തന്നെയാണെങ്കിലും മൂന്ന്​ കളിക്കാർ മാത്രമാണ്​ ആദ്യ പത്തിലുള്ളത്​. ലിവർപൂളി​െൻറ സൂപ്പർ താരം മുഹമ്മദ്​ സലാഹും (37 ദശലക്ഷം ഡോളർ) മാഞ്ചസ്​റ്റർ യുനൈറ്റഡി​െൻറ പോൾ പോഗ്​ബയും (34 ദശലക്ഷം ഡോളർ) യഥാക്രമം അഞ്ച്, ആറ്​ സ്​ഥാനങ്ങളിലെത്തി. യുനൈറ്റഡ്​ ഗോൾകീപ്പർ ഡേവിഡ്​ ഡിഹിയയാണ്​ (27 ദശലക്ഷം ഡോളർ) ആദ്യ 10ലെ അവശേഷിക്കുന്ന പ്രീമിയർ ലീഗ്​ താരം.

ബാഴ്​സ​േലാണയുടെ അ​േൻറായിൻ ഗ്രീസ്​മാൻ (7), റയൽ മഡ്രിഡി​െൻറ ഗാരത്​ ബെയ്​ൽ (8), ബയേൺ മ്യൂണിക്കി​െൻറ റോബർട്​ ലെവൻഡോസ്​കി (9) എന്നിവരാണ്​ ടോപ്​ ടെനിലെ മറ്റ്​ താരങ്ങൾ.

മെസ്സി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്ബായ മാഞ്ചസ്​റ്റർ സിറ്റിയിലേക്ക്​ കൂടുമാറിയേക്കുമെന്ന്​ കനത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ടീം വിടാൻ താൽപര്യപ്പെടുന്നതായി മെസ്സി ക്ലബ്​ മാനേജ്​മെൻറിന്​ കത്ത്​ നൽകിയതോടെയായിരുന്നു ഇതി​െൻറ ആരംഭം​.

തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക റിലീസ് േക്ലാസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്​സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.