മാഞ്ചസ്റ്ററിനെ ഉൾപ്പെടുത്തിയില്ല​; ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടർ നറുക്കെടുപ്പ്​ വീണ്ടും നടത്തും

ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാൾ പ്രീക്വാർട്ടർ ലൈനപ്പിനായുള്ള നറു​ക്കെടുപ്പ്​ വീണ്ടും നടത്തും. ആദ്യ നറു​ക്കെടുപ്പിൽ പിഴവ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. നറുക്കിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഉൾപ്പെടുത്താത്തതാണ്​ വിനയായത്​.

ആദ്യ നറുക്കെടുപ്പ്​ പ്രകാരം പി.എസ്​.ജിയായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ എതിരാളികൾ. മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ അങ്കത്തിനിറങ്ങുമെന്ന ആവേശത്തിലായിരുന്നു ഫുട്​ബാൾ ആരാധകർ.

ബെൻഫിക x റയൽ മാഡ്രിഡ്​, വിയ്യ റയൽ x മാഞ്ചസ്റ്റർ സിറ്റി, അത്​ലറ്റികോ മാഡ്രിഡ്​ x ബയേൺ മ്യൂണിച്​, റെഡ്​ബുൾ സാൾസ്​ബർഗ്​ x ലിവർപൂൾ, ഇന്‍റർമിലാൻ x അജാക്​സ്​, സ്​പോർട്ടിങ്​ x യുവന്‍റസ്​, ലില്ലെ x ചെൽസി, പി.എസ്​.ജി x മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിങ്ങനെയായിരുന്നു ലൈനപ്പ്​ നിശ്ചയിച്ചിരുന്നത്​. ഇന്ന്​ തന്നെ അവസാന 16 പേരുടെ ലൈനപ്പ്​ തീരുമാനിക്കും.

Tags:    
News Summary - Messi and Ronaldo face off; Champions League pre-quarter lineup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.