എഡിൻസൺ കവാനി

ആരാധകനെതിരെ ഇൻസ്റ്റഗ്രാമിലൂടെ വംശീയാധി​േക്ഷപം; കവാനിക്ക്​ വിലക്കും പിഴയും

ലണ്ടൻ: ആരാധകനെ ഇൻസ്റ്റഗ്രാമിലൂടെ വംശീയമായി അധിക്ഷേപിച്ച കുറ്റത്തിന്​ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ യുറുഗ്വായ്​ സ്​ട്രൈക്കർ എഡിൻസൺ കവാനിക്ക്​ വിലക്കും പിഴയും​. ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷനാണ്​ കവാനിയെ മൂന്ന്​ മത്സരങ്ങളിൽ നിന്ന്​ വിലക്കിയത്​. വിലക്കിന്​ പുറമേ താരം 136,500 ഡോളർ പിഴയും ഒടുക്കണം.

കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന്​ എഫ്​.എ നേരത്തെ കണ്ടെത്തിയിരുന്നു. നവംബർ 29നാണ്​ സംഭവം.

സതാംപ്​റ്റണിനെതിരെ യുനൈറ്റഡ്​ 3-2ന്​ വിജയിച്ച മത്സരത്തിലെ കവാനിയുടെ പ്രകടനത്തെ അഭിനന്ദിച്ച്​ സന്ദേശമയച്ച ആരാധകനെ വംശീയമായി അഭിസംബോധന ചെയ്​തതാണ്​ കവാനിയെ കുടുക്കിയത്​. ഇഞ്ചുറി സമയത്ത്​ നേടിയ ഗോളിലൂടെ കവാനിയാണ്​ അന്ന്​ ടീമിനെ ജയത്തിലെത്തിച്ചത്​.

സംഭവം വിവാദമായതോടെ താരം പോസ്റ്റ്​ പിൻവലിച്ചിരുന്നു. കവാനിയുടെ വിശദീകരണം കേട്ട ശേഷമാണ്​ ശിക്ഷ വിധിച്ചത്​. അതേസമയം കവാനി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അധിക്ഷേപമെന്ന് വിലയിരുത്തേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ക്ലബ് പ്രസ്​താവന ഇറക്കിയത്​. 

Tags:    
News Summary - Manchester United's Edinson Cavani banned for 3 games for offensive post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT